മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്യുന്നു.
കായംകുളം: ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ റീ എൻഫോഴ്സ്ഡ് വള്ളം, മത്സ്യബന്ധന വല എന്നിവ നൽകുന്നതിന്റെ തെക്കൻ മേഖല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ നിർവഹിച്ചു. ആറാട്ടുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് കുട്ടൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ ഡി. അംബുജാക്ഷി, ബബിത ജയൻ, ലിഷ അനുപ്രസാദ് എന്നിവർ പ്രസംഗിച്ചു.