x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ബോ​ണ്‍ ആ​ന്‍​ഡ് ബോ​ഡി ഹെ​ല്‍​ത്ത് ക്യാ​മ്പ് 30ന്

വെബ് ഡെസ്ക്
Published: August 25, 2026 12:00 AM IST | Updated: August 25, 2026 12:00 AM IST

പ്രതീകാത്മക ചിത്രം

​കോ​ഴ​ഞ്ചേ​രി: അ​ടു​ത്ത പ​ത്തു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ എ​ല്ലു​ക​ള്‍​ക്ക് പൊ​ട്ട​ലോ ഒ​ടി​വോ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും വ​ര്‍​ധി​ച്ചു​വ​രു​ന്ന അ​സ്ഥി​ക്ഷ​യ​വും എ​ല്ലു​ക​ളു​ടെ ബ​ല​ക്കു​റ​വും നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ധു​നി​ക ബോ​ണ്‍ ആ​ന്‍​ഡ് ബോ​ഡി ഹെ​ല്‍​ത്ത് ക്യാ​മ്പ് 30നു ​സം​ഘ​ടി​പ്പി​ക്കും.
എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​ന്ന അ​ത്യാ​ധു​നി​ക സ്‌​കാ​ന്‍ പ​രി​ശോ​ധ​ന​യും ല​ഭ്യ​മാ​ണ്.

പ​ല​പ്പോ​ഴും പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും കാ​ണി​ക്കാ​തെ നി​ശ​ബ്ദ​മാ​യി ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണ് അ​സ്ഥി​ക്ഷ​യം. ചെ​റി​യ വീ​ഴ്ച​ക​ളി​ല്‍ പോ​ലും എ​ല്ലു​ക​ള്‍​ക്ക് പൊ​ട്ട​ലു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ എ​ല്ലു​ക​ളു​ടെ ബ​ലം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഈ ​ക്യാ​മ്പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ മൂ​ന്നു​വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ എ​ല്ല്‌​സ​ന്ധി വേ​ദ​ന ഉ​ള്ള​വ​ർ, അ​സ്ഥി​തേ​യ്മാ​നം അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ര്‍, മു​ന്‍​പ് എ​ല്ലി​ന് പൊ​ട്ട​ലേ​റ്റ​വ​ർ, വി​റ്റാ​മി​ന്‍ ഡി, ​കാ​ത്സ്യം എ​ന്നി​വ​യു​ടെ കു​റ​വു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് വി​ദ​ഗ്ദ്ധ ചി​കി​ത്സ ല​ഭ്യ​മാ​ണ്.

കൂ​ടാ​തെ ആ​ര്‍​ത്ത​വ​വി​രാ​മം സം​ഭ​വി​ച്ച സ്ത്രീ​ക​ള്‍, 50 വ​യ​സി​നു മു​ക​ളി​ലു​ള്ള സ്ത്രീ​ക​ള്‍, 60 വ​യ​സി​നു മു​ക​ളി​ലു​ള്ള പു​രു​ഷ​ന്മാ​ർ, ദീ​ര്‍​ഘ​കാ​ല​മാ​യി സ്റ്റി​റോ​യി​ഡ് അ​ല്ലെ​ങ്കി​ല്‍ ഹോ​ര്‍​മോ​ണ്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കും ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടും.

സ്ലോ​ട്ടു​ക​ള്‍ പ​രി​മി​ത​മാ​യ​തി​നാ​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍ 99461 60000 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച് മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up