x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രേക്ക് നഷ്‌ടപ്പെട്ടു; ബസ് ഭിത്തിയിലിടിപ്പിച്ചു നിർത്തി


Published: July 12, 2026 06:38 AM IST | Updated: July 12, 2026 06:38 AM IST

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്‌ടപ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഡ്രൈ​വ​ർ ബ​സ് കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യി​ലി​ടി​ച്ച് നി​ർ​ത്തി​യ നി​ല​യി​ൽ.

പൊ​ന്മു​ടി: പൊ​ന്മു​ടി​യി​ൽനി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സിന്‍റെ ബ്രേ​ക്ക് ന​ഷ്‌ടപ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഡ്രൈ​വ​ർ ബ​സ് കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യി​ലി​ടി​ച്ച് നി​ർ​ത്തി, വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15-ഓ​ടെ പൊ​ന്മു​ടി ആ​റാം വ​ള​വി​ലാ​യി​രു​ന്നു സം​ഭ​വം. നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ​ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് ആ​റാം വ​ള​വി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​യി ഡ്രൈ​വ​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണംവി​ട്ട ബ​സ് അ​ഗാ​ധ​മാ​യ കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞ ഡ്രൈ​വ​ർ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ബി​ജു അ​തീ​വ മ​നോ​ധൈ​ര്യ​ത്തോ​ടെ വാ​ഹ​നം റോ​ഡ​രി​കി​ലെ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റ്റിനി​ർ​ത്തു​ക​യാ​യി​രു​ന്നു.

ബ​സി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ട​ക്ട​ർ തൊ​ഴു​ക്ക​ൽ സ്വ​ദേ​ശി രാ​ജ​നും യാ​ത്ര​ക്കാ​രെ ശാ​ന്ത​രാ​ക്കു​ന്ന​തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും മു​ൻ കൈ​യെ​ടു​ത്തു. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​വും ധീ​ര​വു​മാ​യ ഇ​ട​പെ​ട​ൽ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ വ​ലി​യൊ​രു അ​പ​ക​ടം ത​ന്നെ സം​ഭ​വി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ വ്യക്ത മാക്കി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up