x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ കൈ​ക്കൂ​ലി: കെ​എ​സ്ഇ​ബി അ​സി. എ​ന്‍​ജി​നീ​യ​ര്‍ അ​റ​സ്റ്റി​ല്‍


Published: November 13, 2025 07:38 AM IST | Updated: November 13, 2025 07:38 AM IST

കൊ​ച്ചി: താ​ത്കാ​ലി​ക വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ ഒ​ന്ന​ര ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ല്‍ കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ വി​ജി​ല​ന്‍​സ് പി​ടി​യി​ല്‍. തേ​വ​ര ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി എ​ന്‍. പ്ര​ദീ​പ​നെ​യാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് തേ​വ​ര ജം​ഗ്ഷ​ന്‍ ബ​സ്‌​സ്റ്റോ​പ്പി​ല്‍ വ​ച്ച് പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്നും 90,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​കാ​ര്യ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​യി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.


ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി പ​ന​മ്പി​ള്ളി ന​ഗ​റി​ന് സ​മീ​പം പ​ണി​ത നാ​ലു​നി​ല കെ​ട്ടി​ട​ത്തി​നാ​യി താ​ത്കാ​ലി​ക വൈ​ദ്യു​തി ക​ണ​ക്ഷ​നെ​ടു​ത്തി​രു​ന്നു. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ കെ​ട്ടി​ട​ത്തി​ലേ​ക്ക് സ്ഥി​രം ഇ​ല​ക്ട്രി​ക് ക​ണ​ക്ഷ​ന്‍ സ്ഥാ​പി​ക്കാ​ന്‍ കെ​ട്ടി​ട ഉ​ട​മ​യും പ​രാ​തി​ക്കാ​ര​നും തേ​വ​ര ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലെ​ത്തി.

അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ പ്ര​ദീ​പ​നെ നേ​രി​ട്ട് ക​ണാ​നാ​ണ് ഇ​വ​ര്‍​ക്ക് ല​ഭി​ച്ച നി​ര്‍​ദേ​ശം. ഇ​തേ​ത്തു​ട​ര്‍​ന്ന്ഇ​രു​വ​രും പ്ര​ദീ​പ​നെ നേ​രി​ട്ട് ക​ണ്ട​പ്പോ​ൾ സ്ഥി​രം ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് 1,50,000 രൂ​പ​യാ​ണ് ഇ​വ​രോ​ട് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര​ന്‍ ഈ ​വി​വ​രം എ​റ​ണാ​കു​ളം വി​ജി​ല​ന്‍​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദീ​പ​നെ ഇ​ന്ന് കോ​ട്ട​യം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

 

Tags : local nattuvishesham electricity connection

Recent News

Corehub Up