x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി: അ​സി. എ​ക്‌​സി​. എ​ന്‍​ജി​നി​യ​ര്‍ റി​മാ​ന്‍​ഡി​ല്‍

വെബ് ഡെസ്ക്
Published: July 28, 2026 10:51 PM IST | Updated: July 28, 2026 10:51 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ എ​റ​ണാ​കു​ളം ക​റു​കു​റ്റി സ്വ​ദേ​ശി എം.​പി.​ ജോ​സി​നെ(54) റി​മാ​ന്‍​ഡ് ചെ​യ്തു. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്തത്. തിങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.45ന് തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​രി​ല്‍നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് ഇ​ടു​ക്കി വി​ജി​ല​ന്‍​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍ പു​തു​താ​യി പ​ണിക​ഴി​പ്പി​ച്ച ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു പൂ​ര്‍​ത്തീ​ക​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ചു ന​ല്‍​കാ​നാ​ണ് 75,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

Tags : Remanded NattuVishasham DistrictNews

Recent News

Corehub Up