x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലം അ​നു​വ​ദി​ച്ചി​ട്ട് നാ​ലു​വ​ർ​ഷം; പു​ളിം​കൊ​ച്ചി​ക്കാ​ർ​ക്ക് ഇ​ക്കൊ​ല്ല​വും ക​മു​കി​ൻ​പാ​ലം ത​ന്നെ ആ​ശ്ര​യം

വെബ് ഡെസ്ക്
Published: July 8, 2026 04:32 AM IST | Updated: July 8, 2026 04:32 AM IST

ക​മു​കി​ൻ​പാ​ലം പു​തു​ക്കി​പ്പ​ണി​യാ​നെ​ത്തി​യ നാ​ട്ടു​കാ​ർ.

പ​ന​ത്ത​ടി: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ പു​ളിം​കൊ​ച്ചി ചാ​ലി​നു കു​റു​കെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ൺ​ക്രീ​റ്റ് പാ​ലം അ​നു​വ​ദി​ച്ചി​ട്ട് നാ​ലു​വ​ർ​ഷം ക​ഴി​യു​ന്നു. 50 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് കി​ട്ടി​യി​ട്ടും മ​റ്റെ​ങ്ങു​മി​ല്ലാ​ത്ത സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ പ​റ​ഞ്ഞ് പാ​ലം​പ​ണി നീ​ണ്ടു​പോ​കു​മ്പോ​ൾ പു​ളിം​കൊ​ച്ചി നി​വാ​സി​ക​ൾ​ക്ക് ഈ ​മ​ഴ​ക്കാ​ല​ത്തും ക​മു​കി​ൻ​ത​ടി കൊ​ണ്ടു​ള്ള പാ​ലം പു​തു​ക്കി​പ്പ​ണി​യാ​നാ​ണ് യോ​ഗം.

2022 ൽ ​പു​ളിം​കൊ​ച്ചി സ്വ​ദേ​ശി​യാ​യ ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച​പ്പോ​ൾ മൃ​ത​ദേ​ഹം ക​മു​കി​ൻ​പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ ചു​മ​ന്നു​കൊ​ണ്ടു​പോ​കു​ന്ന കാ​ഴ്ച ക​ണ്ടാ​ണ് പാ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഇ​ട​പെ​ട്ട​ത്. തു​ട​ർ​ന്ന് കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ലം നി​ർ​മി​ക്കാ​ൻ 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. വാ​ഹ​നം പോ​കു​ന്ന പാ​ലം ത​ന്നെ വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്ന​തോ​ടെ അ​ന്ന​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജ് ചാ​ക്കോ മു​ൻ​കൈ​യെ​ടു​ത്ത് അ​ടു​ത്ത വ​ർ​ഷം 10 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച് പ​ദ്ധ​തി പു​തു​ക്കി. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ കാ​സ​ർ​ഗോ​ഡ് കെ​ൽ ആ​ണ് പ്ര​വൃ​ത്തി​യു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്.

പി​ന്നീ​ട് ഇ​വി​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക ത​ട​സം പ​റ​ഞ്ഞ് അ​വ​ർ പ്ര​വൃ​ത്തി​യി​ൽ​നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​ത്ത​തി​നാ​ൽ റീ​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും മു​ട​ങ്ങി. സാ​ധ​ന​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ൻ​പോ​ലും ബു​ദ്ധി​മു​ട്ടു​ള്ള സ്ഥ​ല​മാ​ണെ​ന്ന​റി​ഞ്ഞു​കൊ​ണ്ട് കെ​ൽ അ​ധി​കൃ​ത​ർ ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത് എ​ന്തി​നാ​യി​രു​ന്നു​വെ​ന്ന ചോ​ദ്യ​വും ബാ​ക്കി​യാ​ണ്.

പ​ന​ത്ത​ടി-​റാ​ണി​പു​രം റോ​ഡി​ലെ പെ​രു​ത​ടി​യി​ൽ നി​ന്ന് പു​ളിം​കൊ​ച്ചി വ​ഴി ക​ട​മ​ല റോ​ഡ് വ​രെ 2.8 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണു​ള്ള​ത്. ഇ​തി​ൽ 1.3 കി​ലോ​മീ​റ്റ​ർ ദൂ​രം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ടാ​ർ ചെ​യ്ത​താ​ണ്. ബാ​ക്കി ഭാ​ഗ​ത്തി​ന്‍റെ ന​വീ​ക​ര​ണം പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് കോ​ർ​പ​സ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​ത്താ​മെ​ന്ന് 2022ൽ ​അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​ലം പ​ണി വ​ഴി​മു​ട്ടി​യ​തോ​ടെ ഈ ​റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​യും മു​ട​ങ്ങി.

പു​ളിം​കൊ​ച്ചി കോ​ള​നി​യി​ലെ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് രോ​ഗ​ബാ​ധി​ത​രാ​യ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ​പോ​ലും ക​മു​കി​ൻ​പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ ചു​മ​ന്നു​കൊ​ണ്ടു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്.

മ​ഴ ക​ന​ക്കു​ന്ന​തോ​ടെ ഈ ​പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ മ​ല​വെ​ള്ളം കു​ത്തി​യൊ​ഴു​കും. പാ​ല​ത്തി​നു താ​ഴെ 50 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കൊ​ക്ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ഴ​ക്കാ​ല​ത്ത് ഇ​തി​നു മു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കാ​ൻ മു​തി​ർ​ന്ന​വ​ർ​ക്കു പോ​ലും ഭ​യ​മാ​ണ്. റോ​ഡും പാ​ല​വു​മി​ല്ലാ​ത്ത​തി​നാ​ൽ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യി​റ​ങ്ങു​മ്പോ​ൾ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കു​പോ​ലും ഇ​വി​ടെ എ​ത്തി​പ്പെ​ടാ​ൻ പ്ര​യാ​സ​മാ​ണ്. പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി എ​ത്ര​യും പെ​ട്ടെ​ന്ന് പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​പ്പോ​ൾ ഈ ​പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാ​മി​ന്‍റെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Areca-Palm Bridge Nattuvishesham District news

Recent News

Corehub Up