നെയ്യാറ്റിന്‍കര: ഗാന്ധിയൻ പി. ഗോപിനാഥൻനായരുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റിയുടെയും ഗാന്ധിമിത്ര മണ്ഡലത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണചടങ്ങ് സംഘടിപ്പിച്ചു.
അഡ്വ. എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് കെ.കെ. ഷിബു, മുൻ ചെയർമാൻ പി.കെ. രാജമോഹനൻ, കൗൺസിലർമാരായ സുപ്രിയാ മഹേഷ്, സംഗീതാ പ്രസാദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്‍ ചെയര്മാന് ഡോ. എം.എ. സാദത്ത്, രചന വേലപ്പന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : nattu vishesham Gandhian P. Gopinathan