x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി ഉന്നതിയിലെ റോഡ് നവീകരിച്ച് കൂട്ടായ്മ


Published: July 8, 2026 06:22 AM IST | Updated: July 8, 2026 06:22 AM IST

കു​റ്റി​ച്ച​ൽ: ആ​ദി​വാ​സി ഉന്നതിയിലേക്കുള്ള റോ​ഡ് അ​വ​രുടെത്ത​ന്നെ കൂ​ട്ടാ​യ്മ​യി​ൽ ന​വീ​ക​രി​ക്കു​ന്നു. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ചോ​നം പാ​റ വാ​ർ​ഡി​ലെ അ​ഗ​സ്ത്യ​വ​നം പൊ​ത്തോ​ട് ഉന്നതിയിലേക്കുള്ള റോ​ഡാണു കാ​ണി സ​മു​ദാ​യ​ത്തി​ലെ ഗി​രി​വ​ർ​ഗ​ക്കാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​വീ​ക​രി​ക്കു​ന്ന​ത്.

വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ ടു​പ്പു വാ​ഗ്ദാ​ന​മാ​യി​രു​ന്നു പാ​ത​യു​ടെ ന​വീ​ക​ര​ണം. എ​ന്നാ​ൽ ആ​രും സ​ഹാ​യി​ക്കാ​ൻ എ​ത്തി​യി​ല്ലെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും അ​വ​ഗ​ണി​ച്ചു​വെ​ന്നും ഉ​ന്ന​തി യി​ലെ താ​മ​സ​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

പു​റം നാ​ട്ടി​ൽ​നി​ന്നും 20 കി.​മീ അ​ക​ലെ​യു​ള്ള കാ​ണി ഊ​രാ​ണ് പൊ​ത്തോ​ട്. ഇ​വി​ടു​ള്ള​വ​ർ​ക്ക് പു​റം നാ​ട്ടി​ലെ​ത്ത​ണ​മെ​ങ്കി​ൽ ഈ ​പാ​ത താ​ണ്ട​ണം. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്താ​ണു പാ​ത ന​വീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഊ​രു​കൂ​ട്ടം ചേ​രു​ക​യും നി​വാ​സി​ക​ൾ സ​ഹ​ക​രി​ക്കാ​മെ​ന്നു ഉ​റ​പ്പു ന​ൽ​കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് മി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണി തു​ട​ങ്ങി​യ​ത്.

Tags : nattu vishesham Community renovate road

Recent News

Corehub Up