വെള്ളറട: വിപിഎം എച്ച്എസ്എസിലെ പ്ലസ് വണ്‍ പ്രവേശനോത്സവം ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ആതിര ഗ്രെയ്സ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ.വി. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ റജി റോയല്‍സ് മുഖ്യാതിഥിയായിരുന്നു.
വെള്ളറട വാര്‍ഡ് മെമ്പര്‍ സുനിത, പിടിഎ പ്രസിഡന്റ് ഹര്‍ഷാദ്, ഹെഡ്മിസ്ട്രസ് നന്ദിനി, മദര്‍ പിടിഎ പ്രസിഡന്റ് സുനിജ, പിടിഎ വൈസ് പ്രസിഡന്റ് ബിനു, എച്ച്എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി ജി.വി. രമ്യ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ അപര്‍ണ കെ. ശിവന് സ്വാഗതവും എച്ച്എസ്എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി വി.ആര്. രാജേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സൗഹൃദ ക്ലബിന്റെ കോ-ഓര്‍ഡിനേറ്റര്‍ അഞ്ചു എസ്. നായര്‍, കരിയര്‍ ഗൈഡ് വി.ആർ. രാജേഷ് എന്നിവര്‍ ബോധവത്കരണ ക്ലാസെടുത്തു. കൂടാതെ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികൾക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
Tags : nattu vishesham Plus One Entrance Ceremony