x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രോ​ഡ്‌വേ​യി​ലെ തീ​പി​ടുത്തം: ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മ​ല്ലെ​ന്ന് കെ​എ​സ്ഇ​ബി


Published: December 31, 2025 08:41 AM IST | Updated: December 31, 2025 08:41 AM IST

കൊച്ചി: ബ്രോഡ്‌വേയിലെ കടക ളിലുണ്ടായ തീപിടുത്തം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മ​ല്ലെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കെ​എ​സ്ഇബി ​ഉ​ദ്യോ​ഗ​സ്ഥ​ർ. ഫ​യ​ർ റെ​സ്‌​ക്യൂ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​ണ് തീ​പി​ടി​ച്ച​തെ​ന്നായിരുന്നു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. കെ​ട്ടി​ട​ത്തി​ന് സ​മീ​പം കൂ​ട്ടി​യി​ട്ടി​രു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നാ​കും തീ ​പ​ട​ർ​ന്ന​ത് എ​ന്നാ​ണ് വ്യാ​പാ​രി​ക​ളും പ​റ​യു​ന്ന​ത്.

ശ്രീ​ധ​ർ തി​യ​റ്റ​റി​ന് സ​മീ​പം കൊ​ളു​ത്ത​റ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ 167 ഓ​ളം ക​ട​മു​റി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 85 ഓ​ളം ക​ട​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​റ്റു മു​റി​ക​ൾ പ​ല​തും ഗോ​ഡൗ​ണാ​യി​ട്ടു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹാ​പ്പി ടോ​യ്‌​സ്, ക്യൂ​ട്ട് വെ​റൈ​റ്റി, ഡി​സൈ​ൻ ഇ​മി​റ്റേ​ഷ​ൻ ജ്വ​ല്ല​റി എ​ന്നീ ക​ട​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

മ​റ്റു ക​ട​ക​ളു​ടെ ബോ​ർ​ഡു​ക​ളും പാ​സേ​ജി​ലും മ​റ്റും സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളും ക​ത്തി ന​ശി​ച്ചു. രാ​ത്രി വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു ക​ട​ക​ൾ അ​ട​ച്ച ശേ​ഷം കെ​ട്ടി​ട​ത്തി​ൽ ക്‌​ളീ​ൻ ചെ​യ്യാ​ൻ നി​ന്നി​രു​ന്ന ജോ​ലി​ക്കാ​ര​നാ​ണ് ആ​ദ്യം തീ ​പ​ട​രു​ന്ന​ത് കാ​ണു​ന്ന​ത്. ഇ​യാ​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മ​റ്റു​ള്ള​വ​രും ഉ​ട​ൻ ഇ​ട​പെ​ട്ട് ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഹാ​പ്പി ടോ​യ്‌​സ് ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ കു​ന്നം​കു​ളം സ്വ​ദേ​ശി​യാ​യ എ.​ബി. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

ക​ട​ക​ൾ​ക്ക് സ​മീ​പം കെ​ട്ടി​യി​രു​ന്ന പ്ലാ​സ്റ്റി​ക് ഷീ​റ്റ് ക​ത്തി​യാ​ണ് മു​ക​ളി​ലേ​ക്ക് തീ​പ​ട​ർ​ന്ന​ത്. പ്ലാ​സ്റ്റി​ക്, പേ​പ്പ​ർ, ഫാ​ൻ​സി സാ​ധ​ന​ങ്ങ​ളും കാ​ർ​ട്ട​ൻ പെ​ട്ടി​ക​ളും മ​റ്റും ആ​യി​രു​ന്ന​തി​നാ​ൽ പെ​ട്ടെ​ന്ന് തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ച​വി​ട്ടു പ​ടി​ക​ൾ​ക്ക് സ​മീ​പ​വും വ​രാ​ന്ത​യി​ലും സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ അ​വ​യൊ​ക്കെ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വ​ള​രെ പെ​ട്ടെ​ന്ന് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള ഇ​ടു​ങ്ങി​യ വ​ഴി​ക​ളി​ൽ സാ​ധ​ന സാ​മ​ഗ്രി​ക​ൾ കൂ​ട്ടി​യി​ട്ടി​രു​ന്ന​തി​നാ​ൽ ഫ​യ​ർ യൂ​ണി​റ്റു​ക​ൾ​ക്ക് തീ ​അ​ണ​യ്ക്കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി വ​ന്നു.

കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ ഏ​താ​നും ക​ട​മു​റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യി​ട്ടു​ള്ള അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നും സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മാ​യി വ​രാ​ന്ത​ക​ളി​ലും മ​റ്റും സൂ​ക്ഷി​ച്ചി​ട്ടു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും കാ​ണി​ച്ച് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ക​ട ഉ​ട​മ​ക​ൾ​ക്ക് നേ​രെ​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​താ​ണ് . ഇ​തി​ൽ 11 വ്യാ​പാ​രി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച് സ്റ്റേ ​വാ​ങ്ങി​യി​രു​ന്നു.


അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് കോ​ട​തി​യി​ൽ നി​ന്നും സ്റ്റേ ​ഒ​ഴി​വാ​ക്കി​യ​തെ​ന്നും ജ​നു​വ​രി 12 ന് ​ആ​വ​ശ്യ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​തെ​ന്നും കൊ​ളു​ത്ത​റ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു.ഹൈ​ബി ഈ​ഡ​ൻ എം​പി , ടി. ​ജെ വി​നോ​ദ് എം​എ​ൽ​എ, മേ​യ​ർ വി.​കെ മി​നി​മോ​ൾ, ഡെ​പ്യൂ​ട്ടി മേ​യ​ർ ദീ​പ​ക് ജോ​യ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

സ്പെ​ഷ​ൽ ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മേ​യ​ർ


കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ബ്രോ​ഡ്‌​വേ​യി​ലു​ണ്ടാ​യ തീ​പി​ടു​ത്തം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മേ​യ​ർ വി.​കെ. മി​നി​മോ​ൾ. ആ​ളു​ക​ൾ തി​ങ്ങി​ക്കൂ​ടു​ന്ന ഇ​ട​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്, ക​ട​ലാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കൃ​ത്യ​മാ​യി സം​സ്ക​രി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. അ​തി​നു​വേ​ണ്ടി സ്പെ​ഷ​ൽ ഡ്രൈ​വു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കും. ബ്രോ​ഡ്‌​വേ പോ​ലു​ള്ള തി​ര​ക്കേ​റി​യ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സേ​ഫ്റ്റി ഓ​ഡി​റ്റ് ന​ട​ത്തു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. വ്യാ​പാ​രി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത് മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​പ്പ​റ്റി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.


ബ്രോ​ഡ്‌​വേ​യി​ലെ തീ​പി​ടു​ത്ത​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മേ​യ​ർ വ്യ​ക്ത​മാ​ക്കി.

 

Tags : nattu vishesham circuit Broadway fire

Recent News

Corehub Up