x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞി​മം​ഗ​ല​ത്ത് വി​രി​യു​ന്നു വെ​ങ്ക​ല അ​ദ്ഭു​ത​ങ്ങ​ൾ

പീ​റ്റ​ര്‍ ഏ​ഴി​മ​ല
Published: July 30, 2026 03:32 AM IST | Updated: July 30, 2026 03:32 AM IST

കു​ഞ്ഞി​മം​ഗ​ലം വെ​ങ്ക​ല​ഗ്രാ​മ​ത്തി​ലെ ശി​ല്പ​നി​ർമാണം

പ​യ്യ​ന്നൂ​ർ: വെ​ങ്ക​ല​ത്തി​ൽ അ​ദ്ഭു​ത​ങ്ങ​ൾ വി​രി​യു​ന്ന​ത് കാ​ണാ​ൻ പ​യ്യ​ന്നൂ​ർ കു​ഞ്ഞി​മം​ഗ​ലം പൈ​തൃ​ക​ഗ്രാ​മ​ത്തി​ൽ വ​ർ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത് മൂ​വാ​യി​ര​ത്തി​ലേ​റെ സ​ന്ദ​ര്‍​ശ​ക​ർ. ബെ​ല്‍ മെ​റ്റ​ല്‍ ക്ല​സ്റ്റ​റി​ലെ സ​ന്ദ​ർ​ശ​പു​സ്ത​ക​ത്തി​ല്‍ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ർ കു​റി​ച്ചി​ട്ട വാ​ക്കു​ക​ളി​ൽ തെ​ളി​യു​ന്ന​ത് ക​ര​വി​രു​തി​ന്‍റെ ച​രി​ത്ര​സാ​ക്ഷ്യം. ഡി​സൈ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്രോ​ജ​ക്ട് വ​ര്‍​ക്കു​ക​ള്‍ ചെ​യ്യാ​നാ​യി എ​ത്തു​ന്ന​തും ഇ​വി​ടെ​യാ​ണ്. 10 വ​ര്‍​ഷം മു​മ്പ് സ​ര്‍​ക്കാ​ര്‍ പൈ​തൃ​ക​ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് കു​ഞ്ഞി​മം​ഗ​ല​ത്തെ വെ​ങ്ക​ല ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ കൂ​ടു​ത​ല്‍ അ​റി​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​ത്.

നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള ശി​ല്പ​നി​ര്‍​മാ​ണ പൈ​തൃ​കം മ​ങ്ങ​ലേ​ല്‍​ക്കാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ് കു​ഞ്ഞി​മം​ഗ​ല​ത്തെ മൂ​ശാ​രി​മാ​ർ. കു​ഞ്ഞി​മം​ഗ​ല​ത്തുനി​ന്ന് പി​റ​വി​യെ​ടു​ത്ത അ​ഴീ​ക്കോ​ട് പാ​ലോ​ട്ടു​കാ​വി​ലെ വി​ള​ക്കി​ന് 1200 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്ന് വി​ള​ക്കി​ലെ തീ​യ​തി ഓ​ര്‍​മി​പ്പി​ക്കു​ന്നു. ഇ​വി​ടു​ത്തെ മൂ​ശാ​രി​മാ​രെ വി​ളി​ച്ചു​വ​രു​ത്തി ചാ​ലി​ല്‍ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് പ​ള്ളി​യി​ല്‍ താ​മ​സി​പ്പി​ച്ച് നി​ര്‍​മി​ച്ച പ​ള്ളി​മ​ണി​ക​ള്‍ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തും ച​രി​ത്രം. അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ ശ്രീ​രാ​മ​വി​ള​ക്ക്, ഗു​രു​വാ​യൂ​രി​ലെ അ​സ്ത​ല​ക്ഷ്മി ക​ണ്ണാ​ടി എ​ന്നി​വ​യും കു​ഞ്ഞി​മം​ഗ​ല​ത്തെ സൃ​ഷ്ടി​ക​ളാ​ണ്.

പ​ഞ്ച​ലോ​ക വി​ഗ്ര​ഹ​ങ്ങ​ള്‍, തെ​യ്യ​ത്തി​ന്‍റെ ആ​ട​യാ​ഭ​ര​ണ​ങ്ങ​ള്‍, തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍, താ​ഴി​ക​ക്കു​ടം, ച​ന്ദ്ര​ക്ക​ല, പ​ള്ളി​മ​ണി​ക​ള്‍, ജൈ​ന തീ​ര്‍​ഥ​ങ്ക​ര വി​ഗ്ര​ഹ​ങ്ങ​ള്‍, ബു​ദ്ധ​പ്ര​തി​മ, വ​ട്ട​ള​ങ്ങ​ള്‍, ഉ​രു​ളി, ല​ക്ഷ്മി വി​ള​ക്ക്, ച​ങ്ങ​ല​വ​ട്ട, ഗു​രു​വാ​യൂ​ര​പ്പ​ന്‍ വി​ള​ക്ക് തു​ട​ങ്ങി അ​ന്പ​തി​ലേ​റെ വി​ള​ക്കു​ക​ള്‍ ‌ഉ​ള്‍​പ്പെ​ടെ അ​റു​നൂ​റോ​ളം നി​ര്‍​മി​തി​ക​ളാ​ണ് കു​ഞ്ഞി​മം​ഗ​ല​ത്തി​ന്‍റെ സം​ഭാ​വ​ന. കൊ​ച്ചി ക​പ്പ​ല്‍ നി​ര്‍​മാ​ണ​ശാ​ല​യി​ലേ​ക്ക് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ ടെ​റാ​മാ​രിസ് ശി​ല്പം പു​തി​യ കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​നും ഇ​വ​ര്‍ ത​യാ​റാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ്.

പ​ന്ത്ര​ണ്ടി​ല​ധി​കം നി​ര്‍​മാ​ണ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഒ​രു ശി​ല്പം രൂ​പ​പ്പെ​ടു​ന്ന​ത്. ഓ​രോ നി​ര്‍​മി​തി​ക്കു പി​ന്നി​ലും ദി​വ​സ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും ആ​ത്മ​സ​മ​ര്‍​പ്പ​ണ​വു​മു​ണ്ട്. വി​പ​ണി​യി​ല്‍ വി​ല​കു​റ​ഞ്ഞ മെ​ഷീ​ന്‍ നി​ര്‍​മി​ത വ്യാ​ജ​ന്‍​മാ​ര്‍ ക​ളം​പി​ടി​ച്ച​തോ​ടെ കു​ല​ത്തൊ​ഴി​ല്‍ വ​ലി​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ക​യാ​ണ്. 1990 ക​ളി​ല്‍ നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ‌ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പാ​ര​മ്പ​ര്യം മു​റു​കെ​പ്പി​ടി​ച്ച് ജീ​വി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍ പ​തി​ന​ഞ്ചോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്ന് രൂ​പീ​ക​രി​ച്ച ട്ര​സ്റ്റ് വാ​ട​ക സ്ഥ​ല​ത്ത് നി​ര്‍​മി​ച്ച പ​ണി​പ്പു​ര​യി​ലാ​ണ് ഇ​പ്പോ​ള്‍ ശി​ല്പ​നി​ര്‍​മാ​ണം.

‌സാം​സ്‌​കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ല്‍ റൂ​റ​ല്‍ ആ​ര്‍​ട് ഹ​ബ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി വി​ഗ്ര​ഹ​സ്വാ​ശ്ര​യ സം​ഘ​മു​ണ്ടാ​ക്കി​യാ​ണ് പ്ര​വ​ര്‍​ത്ത​നം. ടി. ​പ​ദ്മ​നാ​ഭ​ന്‍ (പ്ര​സി​ഡ​ന്‍റ്), പി. ​വ​ത്സ​ന്‍ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് ഈ ​സം​ഘ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ള്‍. ഓ​ര്‍​ഡ​ര്‍ പ്ര​കാ​ര​മു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ മാ​ത്രം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ര്‍​ക്ക് ശി​ല്പ​ങ്ങ​ൾ കാ​ണു​ന്ന​തി​നോ വാ​ങ്ങു​ന്ന​തി​നോ സൃ​ഷ്ടി​ക​ള്‍ കാ​ണി​ച്ച് പു​തി​യ ഓ​ര്‍​ഡ​റു​ക​ളെ​ടു​ക്കാ​നോ സാ​ധി​ക്കു​ന്നി​ല്ല. ഈ ​പോ​രാ​യ്മ പ​രി​ഹ​രി​ക്കാ​ൻ മ്യൂ​സി​യ​വും സ​ർ​ക്കാ​ർ സ​ഹാ​യ​വും അ​നി​വാ​ര്യ​മാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.

Tags : Bronze wonders NattuVishasham DistrictNews

Recent News

Corehub Up