x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​പ്പ കോ​ളി​യാ​ർ വ​ള​വി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: July 30, 2026 03:57 AM IST | Updated: July 30, 2026 03:57 AM IST

നി​യ​ന്ത്ര​ണം​വി​ട്ട് കു​റ്റി​ക്കാ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ.

പ​ര​പ്പ: കോ​ളി​യാ​റി​ലെ അ​പ​ക​ട​വ​ള​വി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു. കാ​ഞ്ഞ​ങ്ങാ​ട്ടെ ടോ​റ​സ് മാ​ർ​ക്ക​റ്റിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഇ​ൻ​വേ​ർ​ട്ട​റി​ന്‍റെ ബാ​റ്റ​റി​യു​മാ​യി വെ​ള്ള​രി​ക്കു​ണ്ടി​ലെ ഒ​രു വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ് വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ​ത്.

ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ടെ​ക്നീ​ഷ്യ​ൻ ദീ​പ​ക്, ഡ്രൈ​വ​ർ പ്ര​ദീ​പ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.
ഇ​വ​ർ പ​ര​പ്പ​യി​ലെ​യും തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും വ​ള​വു​മു​ള്ള കോ​ളി​യാ​റി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags : Autorickshaw overturns NattuVishasham DistrictNews

Recent News

Corehub Up