തിരുനാൾ സമാപനത്തോടനുബന്ധിച്ചു നടന്ന ടൗൺ പ്രദക്ഷിണം.
മാലോം: വിശുദ്ധ അൽഫോസമ്മയുടെ നാമധേയത്തിലുള്ള മാലോം സെന്റ് അൽഫോൻസാ പള്ളിയിൽ നവനാൾ പ്രാർത്ഥനയ്ക്കും തിരുനാളാഘോഷത്തിനും ഭക്തിനിർഭരമായ സമാപനം.
സമാപന ദിനത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.ഡോ. ജേക്കബ് നെടുങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. വചനസന്ദേശവും തിരുശേഷിപ്പ് വണക്കവും ലദീഞ്ഞും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുള്ള ടൗൺ പ്രദക്ഷിണവും സ്നേഹവിരുന്നും നടന്നു.
മാലോം സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുറം, അസി. വികാരി ഫാ. അജോയ്സ് പൊട്ടകുളത്തിൽ, ഫൊറോന കോ-ഓർഡിനേറ്റർ ആൻഡ്രൂസ് വട്ടക്കുന്നേൽ, ട്രസ്റ്റിമാരായ സജി തെങ്ങുംപള്ളി, ജോയി പേണ്ടാനത്ത്, അപ്പച്ചൻകുട്ടി വെട്ടിക്കനോലിക്കൽ എന്നിവരും അഡോറേഷൻ കോൺവെന്റിലെ സിസ്റ്റർമാരും മതാധ്യാപകരും നേതൃത്വം നൽകി.
Tags : Alphonsa Feast NattuVishasham DistrictNews