x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്നി​ത്ത​ട​ത്ത് മ​ണ്ണും മ​ര​ങ്ങ​ളും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു

വെബ് ഡെസ്ക്
Published: July 30, 2026 03:48 AM IST | Updated: July 30, 2026 03:48 AM IST

റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ.

വെ​ള്ള​രി​ക്കു​ണ്ട്: പ​ന്നി​ത്ത​ടം ക​യ​റ്റ​ത്തി​നും വ​ള​വി​നും സ​മീ​പം റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ഴാ​നും മ​ര​ങ്ങ​ൾ മ​റി​ഞ്ഞു​വീ​ഴാ​നു​മു​ള്ള സാ​ധ്യ​ത അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. ഇ​വി​ടെ പാ​ർ​ശ്വ​ഭി​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ മ​ഴ​ക്കാ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ട്.

ഇ​ടി​ഞ്ഞു​വീ​ണ ഭാ​ഗ​ത്തി​നു മു​ക​ളി​ലു​ള്ള നി​ര​വ​ധി മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്കു ചാ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ഇ​വ റോ​ഡി​ലേ​ക്കു വീ​ണാ​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. അ​തി​നു വ​ഴി​വെ​ക്കാ​തെ അ​പ​ക​ട​നി​ല​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​ന്ന ഭാ​ഗ​ത്ത് പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

 

Tags : Soil and trees NattuVishasham DistrictNews

Recent News

Corehub Up