എൻസിസി കേഡറ്റുകൾ പരിശീലകർക്കൊപ്പം.
നീലേശ്വരം: എൻസിസി 32 കേരള ബറ്റാലിയന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ എൻസിസി കേഡറ്റുകൾക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള യുവ ആപ്തമിത്ര പരിശീലനം നൽകി.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ കോളജുകളിൽ പഠിക്കുന്ന 179 കേഡറ്റുകളാണ് മലപ്പുറം എൻസിസി ഗ്രൂപ്പ് ട്രെയിനിംഗ് സെന്ററിൽ നടത്തിയ പരിശീലനത്തിൽ പങ്കെടുത്തത്. ഇവർ അതത് ജില്ലാ ഭരണകൂടങ്ങൾക്കു കീഴിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സജീവമാകും. ക്യാമ്പ് കമാൻഡന്റ് കേണൽ അരുൺ വിജയൻ, ഡെപ്യൂട്ടി കമാൻഡന്റ് ലഫ്. കേണൽ ടി.വി. അനുരാജ്, ക്യാമ്പ് അഡ്ജുട്ടന്റ് ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത്, യുവ ആപ്തമിത്ര കോ-ഓർഡിനേറ്റർ ഷെരീഫ് മടപ്പുറം, സുബേദാർ മേജർ എം.രാമണ്ണ, ഗേൾസ് കേഡറ്റ് ഇൻസ്ട്രക്റ്റർ ജെനീറ്റ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.
Tags : Disaster management training NattuVishasham DistrictNews