x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ജിം​നേ​ഷ്യം ഉ​ദ്ഘാ​ട​നം നാ​ളെ

വെബ് ഡെസ്ക്
Published: July 30, 2026 03:55 AM IST | Updated: July 30, 2026 03:55 AM IST

പ്രതീകാത്മക ചിത്രം

ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ലി​ൽ ആ​രം​ഭി​ക്കു​ന്ന വ​നി​താ ജിം​നേ​ഷ്യ​ത്തി​ന്‍റെ​യും ആ​യു​ർ​വേ​ദ സ​ബ് സെ​ന്‍റ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വ​നി​താ ഫി​റ്റ്ന​സ് സെ​ന്‍റ​ർ & ജിം​നേ​ഷ്യം ആ​രം​ഭി​ക്കു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ ജിം​നേ​ഷ്യം പ്ര​വ​ർ​ത്തി​ക്കും. പ​രി​ശീ​ല​നം ന​ൽ​കാ​ൻ ഒ​രു പ​രി​ശീ​ല​ക​യേ​യും ഒ​രു കെ​യ​ർ​ടേ​ക്ക​റെ​യും പ​ഞ്ചാ​യ​ത്ത്‌ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഒ​രേ സ​മ​യം 25 പേ​ർ​ക്കെ​ങ്കി​ലും പ​രി​ശീ​ല​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ടാ​കും യോ​ഗ, സൂം​ബാ ഡാ​ൻ​സ് എ​ന്നി​വ​യ്ക്കാ​യി വി​ശാ​ല​മാ​യ ഹാ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​മ്പ​ല്ലൂ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ സ​ബ് സെ​ന്‍റ​റും ഇ​തേ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്.

Tags : Women's Gymnasium NattuVishasham DistrictNews

Recent News

Corehub Up