x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ലി​ന​ജ​ലം ഒ​ഴി​യാ​തെ എ​ഫ്സി​ഐ പ​രി​സ​രം; രോ​ഗ​ഭീ​തി​യി​ൽ റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ

വെബ് ഡെസ്ക്
Published: July 30, 2026 03:52 AM IST | Updated: July 30, 2026 03:52 AM IST

നീ​ലേ​ശ്വ​രം എ​ഫ്സി​ഐ ഗോ​ഡൗ​ൺ പ​രി​സ​ര​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ലം.

നീ​ലേ​ശ്വ​രം: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും കൊ​തു​കു​ക​ളു​ടെ​യും ശ​ല്യ​ത്തെ​ക്കു​റി​ച്ച് പ​ല​യി​ട​ങ്ങ​ളി​ലും പ​രാ​തി​ക​ൾ കേ​ൾ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ നീ​ലേ​ശ്വ​ര​ത്ത് ഇ​വ ര​ണ്ടി​നു​മൊ​പ്പം പേ​ര​റി​യാ​ത്ത വേ​റെ​യും പ്രാ​ണി​ക​ളു​ടെ ക​ടി​യേ​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് യാ​ത്ര​ക്കാ​ർ. തൊ​ട്ട​ടു​ത്തു​ള്ള എ​ഫ്സി​ഐ ഗോ​ഡൗ​ൺ പ​രി​സ​ര​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ നി​ന്നും അ​ക​ത്തെ പ​ഴ​കി​യ ധാ​ന്യ​ച്ചാ​ക്കു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന പ്രാ​ണി​ക​ളാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ യാ​ത്ര​ക്കാ​രെ പൊ​റു​തി​മു​ട്ടി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​ഴ​ക്കാ​ല​ത്തും ഇ​വ​യു​ടെ ശ​ല്യ​മേ​റു​ക​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ്‌​ഫോ​മി​നോ​ടു ചേ​ർ​ന്നാ​ണ് എ​ഫ്സി​ഐ ഗോ​ഡൗ​ൺ ഉ​ള്ള​ത്. പ്ലാ​റ്റ്‌​ഫോ​മി​നു സ​മീ​പം ത​ന്നെ​യാ​ണ് ധാ​ന്യാ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ചീ​ഞ്ഞ​ളി​ഞ്ഞ മ​ലി​ന​ജ​ലം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത്. എ​ഫ്സി​ഐ പ​രി​സ​ര​ത്ത് വെ​ള്ള​ത്തി​ന് ഒ​ഴു​കി​പ്പോ​കാ​ൻ കൃ​ത്യ​മാ​യ വ​ഴി​യി​ല്ലാ​ത്ത​താ​ണ് പ്ര​ശ്നം. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ ഈ​ച്ച​ക​ളും കൊ​തു​കു​ക​ളും പെ​രു​കു​ന്ന​തി​നൊ​പ്പ​മാ​ണ് ഗോ​ഡൗ​ണി​ൽ നി​ന്ന് കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന പ്രാ​ണി​ക​ൾ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ലെ​ത്തു​ന്ന​ത്. ഇ​വ​യു​ടെ ക​ടി​യേ​റ്റാ​ൽ ക​ടു​ത്ത ചൊ​റി​ച്ചി​ലും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

പ്ര​ശ്നം പ​ല​ത​വ​ണ എ​ഫ്സി​ഐ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് സ്ഥി​രം യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. തൊ​ട്ട​ടു​ത്തു​ള്ള വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും പ്രാ​ണി​ശ​ല്യ​മു​ണ്ടാ​കു​ന്നു​ണ്ട്. മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി​യും വി​ഷ​വ​സ്തു​ക്ക​ള​ല്ലാ​തെ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ പോ​ലു​ള്ള​വ വി​ത​റി​യും എ​ഫ്സി​ഐ പ​രി​സ​ര​ത്ത് ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. നാ​ടെ​ങ്ങും ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ഇ​ട​പെ​ട​ലും ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

Tags : FCI premises NattuVishasham DistrictNews

Recent News

Corehub Up