മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: അതിർവരമ്പുകൾക്കപ്പുറം എല്ലാവരെയും ചേർത്തുപിടിക്കുന്ന മനോഭാവമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. വൈഎംസിഎ ദേശീയ കൗൺസിലിന്റെയും പി.എൻ. നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങര ഇളമൺ മനയിൽ സംഘടിപ്പിച്ച സമന്വയം - സാഹോദര്യ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവ.
വൈഎംസിഎ എക്യൂമെനിക്കൽ ആൻഡ് ഇന്റർ റിലീജിയസ് കമ്മിറ്റി ദേശീയ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ഇമാം അൽഹാഫിസ് ഹുസ്നി, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, വർഗീസ് മാമ്മൻ എംഎൽഎ, പി. എൻ. നമ്പൂതിരി ഫൗണ്ടേഷൻ ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി, വൈഎംസിഎ ഉപദേശക സമിതി ദേശീയ വൈസ് ചെയർമാൻ റെജി ജോർജ്, ശ്രീ ശങ്കരാ ട്രസ്റ്റ് ചെയർമാൻ ശംഭു നമ്പൂതിരി,
വൈഎംസിഎ ദേശീയ നിർവാഹക സമിതിയംഗം ജോ ഇലത്തിമൂട്ടിൽ, സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, പി. എൻ. നമ്പൂതിരി ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ. സി. മാത്യു , സബ് റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, റെയ്മോൾ ജോൺസൺഎന്നിവർ പ്രസംഗിച്ചു
വർഗീസ് മാമ്മൻ എംഎൽഎയ്ക്കു വൈഎംസിഎ ദേശീയ കൗൺസിലിന്റെ ആദരം നല്കി.
Tags : life complete NattuVishasham DistrictNews