x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടു​ക​ള്‍ നി​ലംപ​രി​ശാ​യി


Published: June 13, 2026 10:41 PM IST | Updated: June 13, 2026 10:41 PM IST

ചെ​റു​തോ​ണി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടു​ക​ള്‍ പാ​ടേ ത​ക​ര്‍​ന്നു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ചു​രു​ളി​പ്പ​താ​ല്‍ ഇ​ട​ത്ത​ട്ടി​ലാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ചേ​ല​ച്ചു​വ​ട്ടി​ല്‍ പ​ത്രോ​സ്, ബേ​ബി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ആ​ക്ര​ണ​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് ആ​രും വീ​ടു​ക​ളി​ല്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. പ​ത്രോ​സ് മ​ക​നു​മാ​യി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.

ബേ​ബി​യു​ടെ കു​ടും​ബ​വും വീ​ട്ടി​ല്‍ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.​ രാ​ത്രി ജ​ന​വാ​സമേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ള്‍ വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും ത​ക​ര്‍​ത്താ​ണ് അ​ക​ത്തുക​ട​ന്ന​ത്. വീ​ടി​നു​ള്ളി​ലെ വാ​ഷിം​ഗ് മെ​ഷീ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഭാ​ഗ​ങ്ങ​ള്‍ ത​ക​ര്‍​ത്ത കാ​ട്ടാ​ന​ക​ള്‍ അ​രി​യു​ള്‍​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും ഭ​ക്ഷി​ച്ചു. വീ​ടു​ക​ളു​ടെ ഉ​ള്‍​ഭാ​ഗ​ങ്ങ​ളി​ല്‍ വ​ന്‍ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.​

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടു​ന്ന ജ​ന​വാ​സമേ​ഖ​ല​യി​ലെ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ഭീ​തി​യി​ലാ​ണ്. സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യാ​യ പാ​ല്‍​ക്കു​ളം, മ​ണി​യാ​റ​ന്‍കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​ണ് കാ​ട്ടാ​ന​ക​ള്‍ സ്ഥി​ര​മാ​യി ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കൃ​ഷി​യി​ട​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​തും കൃ​ഷി​ഫ​ല​ങ്ങ​ള്‍ ഭ​ക്ഷി​ക്കു​ന്ന​തും ഇ​വി​ടെ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന വ​ന്യ​ജീ​വിശ​ല്യംമൂ​ലം പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് കാ​ട്ടാ​ന​ക​ള്‍ എ​ത്തു​ന്ന​ത് ത​ട​യാ​ന്‍ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും കൃ​ഷി​നാ​ശം നേ​രി​ട്ട ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ട​ന്‍ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍നി​ന്ന് ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത​രാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Tags : forest attack Nattuvishesham District News

Recent News

Corehub Up