x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരിയാർ വീണ്ടും ഒഴുകണം; പോ​ള​യും പാ​യ​ലും നീക്കണം


Published: June 16, 2026 06:50 AM IST | Updated: June 16, 2026 06:50 AM IST

വൈ​ക്കം:​ക​രി​യാ​റി​ലെ നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്കാ​ൻ ആ​റ്റി​ലെ ഒ​ഴു​ക്കു ത​ട​സ​പ്പെ​ടു​ത്തു​ന്ന പോ​ള​യും പാ​യ​ലും ജ​ല​സ​സ്യ​ങ്ങ​ളും നീ​ക്കി ആ​ഴം കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. തോ​ട്ട​കം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​ക്കു സ​മീ​പം ക​രി​യാ​റി​നു നൂ​റു മീ​റ്റ​റി​ല​ധി​കം വീ​തി​യു​ണ്ട്. എ​ഴു​മാം​തു​രു​ത്തു മു​ത​ൽ ക​രി​യാ​ർ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ സം​ഗ​മി​ക്കു​ന്ന ക​രി​യാ​ർ സ്പി​ൽ​വേ വ​രെ ക​രി​യാ​റി​ൽ ആ​മ്പ​ല​ട​ക്ക​മു​ള്ള ജ​ല​സ​സ്യ​ങ്ങ​ളും പോ​ള​യും പാ​യ​ലും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.​

തോ​ട്ട​കം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​ക്കു സ​മീ​പം ക​രി​യാ​റി​നു നൂ​റു മീ​റ്റ​റി​ല​ധി​കം വീ​തി​യു​ണ്ട്. ക​രി​യാ​റി​നു​കു​റു​കെ തീ​ർ​ത്ത മ​ൺ​ചി​റ പി​ന്നീ​ട് റോ​ഡാ​യി മാ​റി​യ​തോ​ട നീ​രൊ​ഴു​ക്കി​നാ​യി പാ​ലം നി​ർ​മി​ച്ചെ​ങ്കി​ലും പാ​ലത്തി​ന് 12മീ​റ്റ​ർ വീ​തി​മാ​ത്ര​മാ​യ​ത് ആ​റി​ലെ ജ​ല പ്ര​വാ​ഹ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.​

നൂ​റു മീ​റ്റ​റി​ല​ധി​കം വീ​തി​യു​ള്ള ക​രി​യാ​ർ പൂ​ർ​ണ​മാ​യി ഒ​ഴു​കാ​ത്ത​തി​നാ​ൽ ജ​ല സ​മൃ​ദ്ധ​മാ​യ ക​രി​യാ​റി​ന്‍റെ സ​ജീ​വ​ത ന​ഷ്‌​ട​മാ​യി​രി​ക്കു​ക​യാ​ണ്. വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ സം​ഗ​മി​ക്കു​ന്ന ക​രി​യാ​ർ മ​ൽ​സ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ്. ഒ​ഴു​ക്കു ശ​ക്ത​മാ​കാ​ത്ത​തി​നാ​ൽ ക​രി​യാ​റി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ എ​ക്ക​ല​ടി​ഞ്ഞ് ആ​മ്പ​ല​ട​ക്ക​മു​ള്ള ജ​ല സ​സ്യ​ങ്ങ​ൾ വ​ള​ർ​ന്ന് നി​റ​ഞ്ഞ നി​ല​യി​ലാ​ണ്.

ചെ​റു​വ​ള്ള​ങ്ങ​ൾ​ക്കൂ​ടി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധം ക​രി​യാ​ർ നി​ക​ന്ന നി​ല​യി​ലാ​ണ്. തോ​ട്ട​കം​പ​ള്ളി​ക്കു സ​മീ​പ​ത്തെ മ​ൺ​ചി​റ നീ​ക്കി പൂ​ർ​ണ​മാ​യി ക​രി​യാ​റി​നെ ഒ​ഴു​ക്കാ​നാ​യാ​ൽ ത​ല​യോ​ല​പ്പ​റ​മ്പി​ലെ വ​ട​യാ​ർ , കോ​രി​ക്ക​ൽ , മ​ന​യ്ക്ക​ക്ക​രി, തേ​വ​ല​ക്കാ​ട്, ക​ല്ല​റ​യി​ലെ മു​ണ്ടാ​ർ, ത​ല​യാ​ഴ​ത്തെ ചെ​ട്ടി​ക്ക​രി, ഏ​ഴാം​ബ്ലോ​ക്ക്, മു​പ്പ​ത്, മു​ണ്ടാ​ർ അ​ഞ്ചാം ബ്ലോ​ക്ക്, ഉ​ദ​യ​നാ​പു​ര​ത്തെ വാ​ഴ​മ​ന, കൊ​ടി​യാ​ട്, മാ​നാ​പ്പ​ള്ളി, മു​ട്ടു​ങ്ക​ൽ, ടി ​വി പു​ര​ത്തെ ചെ​മ്മ​ന​ത്തു ക​ര, മൂ​ത്തേ​ട​ത്തു​കാ​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​നും ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും.

ക​രി​യാ​ർ പൂ​ർ​ണ തോ​തി​ൽ ഒ​ഴു​കി​യാ​ൽ ക​രി​യാ​റി​നെ ആ​ശ്ര​യി​ച്ചു മ​ൽ​സ്യ ബ​ന്ധ​നം ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന മ​ൽ​സ്യ ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നും ഉ​പ​കാ​ര​പ്ര​ദ​മാ​കും. ക​രി​യാറിലെ​നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​ത് കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക ദു​ര​ത​ത്തി​നി​ട​യാ​ക്കു​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കെ.​ബി​നി​മോ​നും മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​രും ഇ​ന്ന​ലെ ക​രി​യാ​റും കെ​വി ക​നാ​ലും ചേ​രു​ന്ന തോ​ട്ട​കം​പ​ള്ളി​ക്ക് സ​മീ​പ​ത്തെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം ബോ​ധ്യ​പ്പെ​ട്ട എം​എ​ൽ​എ ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക്കു​ന്ന എ​സ്റ്റി​മേ​റ്റ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​ക്കാ​ൻ ന​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞു. എം​എ​ൽ​എ​യ്ക്കൊ​പ്പം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്‌​ദു​ൾ​സ​ലാം റാ​വു​ത്ത​ർ, മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നി​യ​ർ കെ.​ആ​ർ.​രാ​ജ​ല​ക്ഷ്‌​മി, ഓ​വ​ർ​സി​യ​ർ എം.​എ​സ്.​ഷീ​ന, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​നൂ​പ് ,വി​ജി​മോ​ൾ തു​ട​ങ്ങി​യ​വ​രു​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham Kariyar River flow again

Recent News

Corehub Up