മേഖല കണ്വൻഷൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം : കെട്ടിട ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷന്റെ മലപ്പുറം മുനിസിപ്പൽ മേഖല കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിട ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ് അവതരിപ്പിച്ചു.കെട്ടിട നിർമാണത്തിന്റെയും അതുമായി ബന്ധപ്പെട്ട നിയമാവശങ്ങളും വിശദീകരിച്ചു അഡ്വ. എൻ.കെ. മജീദ് ക്ലാസെടുത്തു. ഇ. ഉമർ ബാവഹാജി അധ്യക്ഷത വഹിച്ചു. വേസ്റ്റ് മാനേജ്മെന്റിന്റെ കാര്യത്തിൽ കെട്ടിട ഉടമകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും നഗരസഭയുടെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും മലപ്പുറം നഗരസഭ ചെയർപേഴ്സണ് വി. റിനിഷ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ഫക്രുദീൻ തങ്ങൾ, മങ്കരത്തൊടി മൊയ്തീൻകുട്ടിഹാജി, നൗഷാദ് കളപ്പാടൻ, വരിക്കോടൻ അബ്ദുറഹിമാൻ, ഫെബിൻ കളപ്പാടൻ, ഹുസൈൻ കോയ തങ്ങൾ, പി.എം.ആർ. അലവിഹാജി എന്നിവർ പ്രസംഗിച്ചു. കെട്ടിട ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ മന്ത്രിക്ക് സംയുക്ത നിവേദനം നൽകി. ചേക്കുപ്പ ഖാദർ പി.എസ്.എ. ഷബീർ എന്നിവർ സംസാരിച്ചു.
Tags : issues will be resolved NattuVishasham DistrictNews