x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​​സ് കാ​​ത്തി​​രി​​പ്പു​​കേ​​ന്ദ്രം ത​​ക​​ർ​​ച്ചാഭീ​​ഷ​​ണി​​യി​​ൽ​

വെബ് ഡെസ്ക്
Published: July 29, 2026 11:56 PM IST | Updated: July 29, 2026 11:56 PM IST

ത​​ക​​ർ​​ച്ചാ ഭീ​​ഷ​​ണി​​യി​​ലാ​​യ ബ​​സ് കാ​​ത്തി​​രി​​പ്പ് കേ​​ന്ദ്രം.

വെ​​ച്ചൂ​​ർ: ഇ​​ട​​യാ​​ഴം കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ന്‍റെ മു​​ൻ​​വ​​ശ​​ത്തെ ബ​​സ്‌ കാ​​ത്തി​​രി​​പ്പു​​കേ​​ന്ദ്രം ത​​ക​​ർ​​ച്ചാ ഭീ​​ഷ​​ണി​​യി​​ൽ.

വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​മ്പ് നി​​ർ​​മി​​ച്ച ബ​​സ് കാ​​ത്തി​​രി​​പ്പ് കേ​​ന്ദ്ര​​ത്തി​ന്‍റെ ഷീ​​റ്റു​​ക​​ൾ ത​​ക​​ർ​​ന്ന് ഇ​​രു​​മ്പ് തൂ​​ണു​​ക​​ൾ വ​​ള​​ഞ്ഞ നി​​ല​​യി​​ലാ​​ണ്. ഏ​​തു നി​​മി​​ഷ​​വും നി​​ലം പൊ​​ത്താ​​വു​​ന്ന സ്ഥി​​തി​​യി​​ലാ​​യ ബ​​സ് കാ​​ത്തി​​രി​​പ്പ് കേ​​ന്ദ്ര​​ത്തി​​ലാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തു​​ന്ന രോ​​ഗി​​ക​​ളും കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, ചേ​​ർ​​ത്ത​​ല ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കാ​​നു​​ള്ള യാ​​ത്ര​​ക്കാ​​രും ക​​യ​​റി നി​​ൽ​​ക്കു​​ന്ന​​ത്.

വീ​​തി കു​​റ​​ഞ്ഞ റോ​​ഡി​​നോ​​ട് ചേ​​ർ​​ന്ന ബ​​സ് കാ​​ത്തി​​രി​​പ്പ് കേ​​ന്ദ്ര​​ത്തി​​ൽ ഇ​​രു ഭാ​​ഗ​​ത്തു നി​​ന്നു​​മെ​​ത്തു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ നി​​യ​​ന്ത്ര​​ണം​തെ​​റ്റി ത​​ട്ടു​​ന്നു​​ണ്ട്. അ​​പ​​ക​​ട​ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്ന ബ​​സ് കാ​​ത്തി​​രി​​പ്പു​​കേ​​ന്ദ്രം പൊ​​ളി​​ച്ചു​നീ​​ക്കി പു​​തി​​യ​ത് നി​​ർ​​മി​​ക്ക​​ണ​​മെ​​ന്ന് യാ​​ത്ര​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : Nattuvishesham Districtnews collapse

Recent News

Corehub Up