അജ്ഞാത വാഹനമിടിച്ച്തകർന്ന ബസ് കാത്തിരിപ്പു കേന്ദ്രം
മാറനല്ലൂർ: അജ്ഞാത വാഹനമിടിച്ച് ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു. മാറനല്ലൂർ പഞ്ചായത്തിലെ മേലാരിയോട് ആദ്യശാല കോണത്തുവിള ബസ് കാത്തിരിപ്പുകേന്ദ്രമാണ് തകർന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ ഉപയോഗിച്ചു കൊണ്ടിരുന്ന കാത്തിരിപ്പുകേന്ദ്രം തകർന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മാറനല്ലൂർ പഞ്ചായത്തംഗം കൂടിയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി മേലാരിയോട് മാറനല്ലൂർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.
Tags : Nattuvishesham DistrictNews DeepikaNews Bus shelter