x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് മോ​ഷ​ണം; ഒ​രാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 28, 2026 01:21 AM IST | Updated: August 28, 2026 01:21 AM IST

അ​ഭി​ന​വ്

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ബ​സ് മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ത്ത​ല​ത്ത് കു​ന്ന് അ​ഭി​ന​വ് (21) ആ​ണ് പി​ടി​യി​ലാ‍​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

ട്രി​പ്പ് ക​ഴി​ഞ്ഞ് രാ​ത്രി ഒ​മ്പ​തോ​ടെ പേ​രാ​മ്പ്ര ഭാ​ഗ​ത്തേ​ക്കു​ള്ള ട്രാ​ക്കി​ലാ​യി​രു​ന്നു ബ​സ് നി​ർ​ത്തി​യി​ട്ട​ത്. പു​ല​ർ​ച്ചെ എ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ബ​സ് ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പൊ​യി​ൽ​ക്കാ​വി​നും ചെ​ങ്ങോ​ട്ട്കാ​വി​നും ഇ​ടി​യി​ലു​ള്ള സ​ർ​വീ​സ് റോ​ഡി​ൽ വ​ച്ച് ബ​സ് ചെ​ളി​യി​ൽ താ​ഴ്ന്ന് പോ​വു​ക​യും തു​ട​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ ബ​സ് ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന് ക​ള​യു​ക​യു​മാ​യി​രു​ന്നു. മൂ​ന്നം​ഗ സം​ഘ​മാ​ണ് ബ​സ് മോ​ഷ്ടി​ച്ച​ത്. മ​റ്റ് ര​ണ്ടു​പേ​ർ​ക്കാ​യി കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ഭി​ന​വി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up