പിലാത്തറ: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിലാത്തറയിലെ വ്യാപാരി ചിറ്റന്നൂരിലെ കണിയേരി വീട്ടില്‍ ബാലകൃഷ്ണമാരാര്‍ (കെ.ബി.കെ. മാരാര്‍- 72) മരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ചെറുതാഴം സമുദായ ശ്മശാനത്തില്‍.
കഴിഞ്ഞ മാസം 30 ന് കെഎസ്ടിപി റോഡിലെ ചുമടുതാങ്ങിയിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പിലാത്തറയില്‍ അരനൂറ്റാണ്ടുകാലമായി വിവിധ വ്യാപാരസ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു.
കെ.ബി.കെ. ടൈലേഴ്സ്, പിലാത്തറ മില്‍മ ബൂത്ത് എന്നിവയുടെ ഉടമയാണ്. മാതൃഭൂമി-മില്‍മ ബൂത്ത് ഏജന്റ്, വിളയാങ്കോട് ശിവക്ഷേത്രം പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിളയാങ്കോട് ശിവക്ഷേത്രം, ചിറ്റന്നൂര്‍ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ വാദ്യക്കാരനും ചിറ്റന്നൂര്‍ പഞ്ചവാദ്യ സംഘത്തിന്റെ അമരക്കാരനുമായിരുന്നു. ഭാര്യ: രമാദേവി. മക്കള്‍: ഹരീഷ് ബാബു (വാദ്യകലാകാരന്, ടാക്സി ഡ്രൈവര്‍), ഹീര (അധ്യാപിക, ചട്യോള്‍ യുപി സ്കൂള്‍). മരുമക്കള്‍: അശ്വതി, മഞ്ജുനാഥ്. സഹോദരങ്ങള്‍: കമലാക്ഷി, ലക്ഷ്മിക്കുട്ടി.
Tags : Businessman death Businessman accident dies