x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ല്യം: രാ​ജ​ൻ ജെ. ​പ​ല്ല​ൻ

വെബ് ഡെസ്ക്
Published: July 21, 2026 02:39 AM IST | Updated: July 21, 2026 02:39 AM IST

ബം​പ​ർ ടി​ക്ക​റ്റു​ക​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​ന​വും പ്ര​കാ​ശ​ന​വും

തൃ​ശൂ​ർ: ഭാ​ഗ്യാ​ന്വേ​ഷ​ണ​ത്തി​ന​പ്പു​റം ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​ലൂ​ടെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​നു​കൂ​ടി നാം ​പ​ങ്കാ​ളി​യാ​കു​ക​യാ​ണെ​ന്ന് രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ധ​ന​വ് വ​രു​ത്താ​തെ​ത​ന്നെ ഒ​ന്നാം സ​മ്മാ​ന​ത്തു​ക ഉ​യ​ർ​ത്തി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ തി​രു​വോ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി 2026 (ബി​ആ​ർ111) ടി​ക്ക​റ്റു​ക​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​ന​വും പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 30 കോ​ടി രൂ​പ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഒ​ന്നാം സ​മ്മാ​ന​ത്തു​ക. 
ക​ള​ക്ട​റേ​റ്റി​ലെ അ​ന​ക്സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ അ​ധ്യ​ക്ഷ​യാ​യി. ആ​ദ്യ ടി​ക്ക​റ്റ് വി​ൽ​പ​ന ലോ​ട്ട​റി ഏ​ജ​ന്‍റ് എ.​ആ​ർ. ല​ക്ഷ്മ​ണ​ന് ന​ൽ​കി മേ​യ​ർ നി​ർ​വ​ഹി​ച്ചു. 

ഓ​ണം ബം​പ​ർ ടി​ക്ക​റ്റ് വി​ല 500 രൂ​പ​യാ​ണ്. ഭാ​ഗ്യ​ക്കു​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് ​സെ​പ്റ്റം​ബ​ർ 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കും. 

ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ സി​നി പി. ​ഇ​ല​ഞ്ഞി​ക്ക​ൽ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ്രി​യ കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ പി.​എം. സ്മി​ത, ലോ​ ട്ട​റി ഏ​ജ​ന്‍റ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up