x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​നാ​ൽ വ​ശ​മി​ടി​ഞ്ഞി​ട്ട് ര​ണ്ട​ര മാ​സം; ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

വെബ് ഡെസ്ക്
Published: September 2, 2026 11:03 PM IST | Updated: September 2, 2026 11:03 PM IST

ക്ഷേ​ത്രം ക​നാ​ൽ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞുതാ​ഴ്ന്ന നി​ല​യി​ൽ.

അ​ടൂ​ർ: ക​നാ​ൽ വ​ശ​മി​ടി​ഞ്ഞു​വീ​ണ് ര​ണ്ട​ര മാ​സ​മാ​യി​ട്ടും ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ജൂ​ൺമാ​സ​ത്തി​ലാ​ണ് ഏ​ഴം​കു​ളം ജം​ഗ്ഷ​നു സ​മീ​പം കെ​ഐ​പി ക​നാ​ലി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. കെ​പി റോ​ഡി​ൽനി​ന്ന് ഉ​ട​യാ​ൻ​മു​റ്റം ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പാതയോ​ടു ചേ​ർ​ന്നാ​ണി​ത്.

റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ക​നാ​ലി​ന്‍റെ കെ​ട്ടും കോ​ൺ​ക്രീ​റ്റും ഇ​ടി​ഞ്ഞ് ക​നാ​ലി​ലേ​ക്ക് വീ​ണു. ഇ​തോ​ടൊ​പ്പം ക​നാ​ലി​നോ​ടു ചേ​ർ​ന്നു​നി​ന്ന ഇലകട്രിക് പോസ്റ്റും താ​ഴേ​ക്കു പോ​യി​രു​ന്നു. ഇത് പി​ന്നീ​ട് മാ​റ്റി സ്ഥാ​പി​ച്ചു.

എ​ന്നാ​ൽ വ​ശം ഇ​ടി​ഞ്ഞ​ത് ശ​രി​യാ​ക്കാ​ൻ ഇ​തേ​വ​രെ​യും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​പ​ക​ടസൂ​ച​ന ന​ൽ​കാ​ൻ ച​ര​ട് വ​ലി​ച്ചു കെ​ട്ടി​യി​ട്ടു​ണ്ട്. ഇ​ടി​ഞ്ഞു​വീ​ണ കോ​ൺ​ക്രീ​റ്റ് ഭാ​ഗം ക​നാ​ലി​ന്‍റെ ഒ​ഴു​ക്കി​നെ​ തടസപ്പെടു ത്തുന്നുമു​ണ്ട്.
ക​ന​ത്ത മ​ഴ​യി​ലെ ഒ​ഴു​ക്കി​ൽ വ​ലി​യ രീ​തി​യി​ൽ മാ​ലി​ന്യ​വും ഇ​വി​ടെ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ണ്ട്. കോ​ൺ​ക്രീ​റ്റ് പോ​യ​തോ​ടെ ക​നാ​ൽ വ​ശം കൂ​ടു​ത​ൽ ഇ​ടി​യാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ക​നാ​ൽ ഇ​ടി​ഞ്ഞ ശേ​ഷം കെ​ഐ​പി​യി​ൽനി​ന്നു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഏ​ഴം​കു​ള​ത്ത് ഒ​ട്ടേ​റെ ഇ​ട​ങ്ങ​ളി​ൽ ക​നാ​ൽ വ​ശ​ങ്ങ​ൾ പൊ​ളി​ഞ്ഞ് മ​ണ്ണി​ടി​ച്ചി​ലു​ണ്ട്. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം എ​ത്ര​യും വേ​ഗം ന​വീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews Canal bank

Recent News

Corehub Up