കുമ്പള: ബംബ്രാണ ഗവ. ബേസിക് എൽപി സ്കൂൾ വളപ്പിൽ കഞ്ചാവുചെടി കണ്ടെത്തി. 50 സെന്റിമീറ്ററോളം ഉയരത്തിൽ വളർന്ന ചെടി കണ്ട് സംശയം തോന്നിയ നാട്ടുകാർ എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. കാസർഗോഡ് എക്സൈസ് സിഐ സലിംകുമാർ, കുമ്പള റേഞ്ച് ഇൻസ്പെക്ടർ കെ.വി. ശ്രാവൺ എന്നിവരുടെ നേതൃതവത്തിലെത്തിയ സംഘം ഇതു കഞ്ചാവുചെടി തന്നെയാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് എക്സൈസ് സംഘം ചെടി കസ്റ്റഡിയിലെടുത്തു. ആരാണ് ഇത് ഇവിടെ നട്ടുവളർത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ജില്ലയിൽ പലയിടങ്ങളിലും കഞ്ചാവുചെടികൾ നട്ടുവളർത്തിയതായി കാണുന്നുണ്ടെന്നും മിക്ക കേസുകളിലും ഇതരസംസ്ഥാന തൊഴിലാളികളാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
Tags : nattu vishesham Cannabis plant found in school