x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​യ്‌​ല​റ്റ് കോം​പ്ല​ക്‌​സി​നു​ള്ളി​ല്‍​ ഏ​ല​ത്തി​ന്‍റെ ശ​ര​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: August 27, 2026 11:12 PM IST | Updated: August 27, 2026 11:12 PM IST

ടോ​യ്‌​ല​റ്റ് കോം​പ്ല​ക്‌​സി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യ ഏ​ല​ത്തി​ന്‍റെ ശ​ര​ങ്ങ​ള്‍.

ക​ട്ട​പ്പ​ന: നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ പു​ളി​യ​ന്മ​ല​യി​ലെ ടോ​യ്‌​ല​റ്റ് കോം​പ്ല​ക്‌​സി​നു​ള്ളി​ല്‍​നി​ന്ന് ഏ​ല​ത്തി​ന്‍റെ ശ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ല്‍​നി​ന്നു മോ​ഷ്ടി​ച്ചു കൊ​ണ്ടു​വ​ന്ന ഏ​ല​ക്കാ​യ ഇ​വി​ടെ സൂ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ​ണ്ട​ന്‍​മേ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​ല​ക്കാ​യ്ക​ളെ​ല്ലാം പി​ഴു​തെ​ടു​ത്ത ശേ​ഷ​മു​ള്ള ശ​രം മാ​ത്ര​മാ​ണ് ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

സം​ശ​യം തോ​ന്നി​യ പു​ളി​യ​ന്മ​ല​യി​ലെ വ്യാ​പാ​രി​ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ള്ളി​ലേ​ക്ക് ക​യ​റു​ന്ന ഗേ​റ്റ് ന​ഗ​ര​സ​ഭ പൂ​ട്ടി​യി​ട്ടു​ണ്ട്. പി​ന്നെ എ​ങ്ങ​നെ മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്നു എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല.

വ്യാ​പാ​രി​ക​ള്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വ​ണ്ട​ന്‍​മേ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up