വണ്ടൂർ: കഴിഞ്ഞദിവസം രാത്രി കൂരാട് നടന്ന എൽഡിഎഫിന്റെ വിജയാഘോഷ പരിപാടിയിലേക്ക് മദ്യപിച്ച് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തിൽ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന കൂരാട് സ്വദേശി മാഞ്ചേരി വീട്ടിൽ സഫീറിനെയാണ് പോലീസ് പിടികൂടിയത്.
വാർഡിൽ പരാജയപ്പെട്ട സ്ഥാനാർഥിയുടെ ഭർത്താവിന്റെ സുഹൃത്താണ് സഫീർ. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനുള്ള വകുപ്പാണ് ഇയാൾക്കെതിരേ ചുമത്തിയത്. പരാജയപ്പെട്ട സ്ഥാനാർഥിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രി 10.20 ന് പനന്പൂല അങ്ങാടിക്ക് സമീപത്താണ് സംഭവം.