ചവറ: യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മൂന്നു പേരെയും റിമാന്റ് ചെയ്തു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പന്മന ചിറ്റൂര്‍ രാജുഭവനില്‍ അനില്‍കുമാര്‍ എന്ന കൊച്ചനി (46), ചിറ്റൂര്‍ വൈകത്തറ പടീറ്റതില്‍ മനു (42), ചിറ്റൂര്‍ കണ്ടത്തില്‍ പടിഞ്ഞാറ്റതില്‍ വിഷ്ണു എന്ന കണ്ണന് (27) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 25ന് പന്മന ചിറ്റൂര്‍ കന്നേപ്പാടം ക്ലബ്ബിനു സമീപം ചിറ്റൂര്‍ ശങ്കുത്തറ ശ്രീനു (32) വിനെയാണ് സംഘം ആക്രമിച്ചത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കും ദേഹത്തും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനു ആശുപത്രിയിലാണ്. പരാതിയില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ മൂവരും പോലീസിനെ വെട്ടിച്ച് അയല്‍സംസ്ഥാനത്തേക്ക് കടന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി നാട്ടില്‍ എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചവറ പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ശിവലാല്‍, എസ്ഐമാരായ സുജോ ജോര്‍ജ് ആന്റണി, ബി.ഓമനക്കുട്ടന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Tags : Nattuvishesham Districtnews Deepikanews Three remanded.