x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​ന് വീ​ട്ടിൽ അതിക്രമിച്ചു കയറി ഭീ​ഷ​ണി; യു​വാ​വി​നെ​തി​രെ കേ​സ്


Published: July 20, 2026 06:15 AM IST | Updated: July 20, 2026 06:15 AM IST

ക​ഴ​ക്കൂ​ട്ടം: വീ​ടി​നു മു​ന്നി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ന് വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ കേ​സ്. ക​ഴ​ക്കൂ​ട്ടം മേ​നം​കു​ളം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ ക​ൽ​പ​ന സ്വ​ദേ​ശി സ​ന്ദീ​പി​നെ​തി​നെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു മു​ന്നി​ലി​രു​ന്ന് പ്ര​തി​യാ​യ സ​ന്ദീ​പും സം​ഘ​വും മ​ദ്യ​പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്, വീ​ട്ട​മ്മ​യും മ​ക​നും ഇ​ത് ചോ​ദ്യം ചെ​യ്തു. ഇ​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ സ​ന്ദീ​പ് കൈ​യ്യി​ൽ ചു​ടു​ക​ല്ലു​മാ​യി വീ​ട്ടി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സ് എ​ടു​ത്തു.

Tags : Case registered young man trespassing into drinking

Recent News

Corehub Up