x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​സ്ഥ​ല​ത്ത് മ​ലി​ന​ജ​ലം ഒ​ഴു​ക്കി; മ​ത്സ്യ​ വി​ല്‍​പ​നക്കാർക്കെതിരേ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: September 25, 2026 01:11 AM IST | Updated: September 25, 2026 01:11 AM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞ​ങ്ങാ​ട്: പൊ​തു​സ്ഥ​ല​ത്ത് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ക​യും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി ആ​വു​ക​യും പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും വി​ധം മ​ത്സ്യ​വി​ല്‍​പ​ന ന​ട​ത്തി​യ ര​ണ്ടു മ​ത്സ്യ​വി​ല്‍​പ​ന​ക്കാ​ര്‍​ക്കെ​തി​രേ ഹൊ​സ്ദു​ര്‍​ഗ് പൊ​ലി​സ് കേ​സെ​ടു​ത്തു.

ഹൊ​സ്ദു​ര്‍​ഗ് ടി​ബി റോ​ഡി​ലെ മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പം പി​ക്ക​പ്പ് വാ​നി​ല്‍ മ​ത്സ്യ​വി​ല്‍​പ​ന ന​ട​ത്തി​യ കാ​ഞ്ഞ​ങ്ങാ​ട് ക​ല്ലൂ​രാ​വി​യി​ലെ കെ. ​അ​സി​നാ​ര്‍ (63), കോ​ട്ട​ച്ചേ​രി ട്രാ​ഫി​ക് ജം​ഗ്ഷ​നി​ല്‍ ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​ത്സ്യ​വി​ല്പ​ന ന​ട​ത്തി​യ അ​ജാ​നൂ​ര്‍ കാ​റ്റാ​ടി ഉ​ന്ന​തി​യി​ലെ ഷം​സു​ദ്ദീ​ന്‍ (25) എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews Case registered

Recent News

Corehub Up