എടക്കോം കൊളങ്ങോട് സെന്റ് തോമസ് പള്ളിയുടെ കശുമാവിൻതോട്ടം കത്തിനശിച്ച നിലയിൽ.
എടക്കോം: എടക്കോം കൊളങ്ങോട് സെന്റ് തോമസ് പള്ളിയുടെ കശുമാവിൻതോട്ടം കത്തിനശിച്ചു. രണ്ടര ഏക്കറിലധികം കശുമാവിൻ തോട്ടമാണു തീപിടിത്തത്തിൽ നശിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കും വൈകുന്നേരവുമായി ഉണ്ടായ തീപിടിത്തത്തിലാണു കൃഷിയിടം നശിച്ചത്.
നാട്ടുകാരും തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണു രണ്ടുതവണയും തീയണച്ചത്. ഇന്നലെ കൃഷി ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലം സന്ദർശിക്കുകയും നാശനഷ്ടം വിലയിരുത്തുകയും ചെയ്തു. തീ എങ്ങനെ പടർന്നു എന്നതിൽ ദുരൂഹത നിലനിൽക്കുന്നു.