സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞപ്പോൾ.
വെള്ളൂർ: മുളക്കുളം ചന്തപ്പാലം റോഡിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി പഴയ റോഡ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ പള്ളിപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിക്ഷേപിക്കാനുള്ള നീക്കം സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു.
റോഡ് പൊളിച്ച അവശിഷ്ടങ്ങൾ പൊതുസ്ഥലത്ത് സൂക്ഷിക്കാതെ സ്വകാര്യ ഭൂമി നികത്തുന്നതിനുള്ള നീക്കമാണ് നടന്നതെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം പൊതു മുതൽ ടെൻഡർ ചെയ്തു വില ഈടാക്കണമെന്നും ഇക്കാര്യത്തിൽ കരാറുകാരായ ഇകെകെ കമ്പനിയും കെഎസ്ടിപി അധികൃതരും നടപടി സ്വീകരിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ്, വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ, പഞ്ചായത്തംഗം ടി.വി. ബേബി എന്നിവർ സ്ഥലത്തെത്തി. പ്രതിഷേധ പരിപാടികൾക്ക് ലോക്കൽ സെക്രട്ടറി എ.കെ. രജീഷ്, ആർ. രോഹിത്, സി.എം. രാധാകൃഷ്ണൻ, വി.എ. ഷാഹിം, ആർ. നികിതകുമാർ, പി.എം. അമൽ തുടങ്ങിയവർ നേതൃത്വം നൽകി.