സുരേഷ്
തുറവൂർ: ബൈക്കിന് പിന്നിൽ കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു.
തുറവൂർ ആദിത്യപുരം സുരേഷ്(60) ആണ് മരിച്ചത്. ദേശീയപാതയിൽ കുത്തിയതോട് ആമേടത്ത് കാവിനു സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ഇയാളെ തുറവൂർ ഗവ.ആശുപത്രിയിലും ഇവിടെനിന്ന് എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം നടത്തി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അമൽ സുരേഷ്, അതുൽ സുരേഷ്.
Tags : Nattuvishesham DistrictNews