x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്‌​ല, ക​രി​മീ​ന്‍, ചെ​മ്പ​ല്ലി... മ​ത്സ്യ​സു​ല​ഭം കാ​രാ​പ്പു​ഴ റി​സ​ര്‍​വോ​യ​ര്‍

സി.​കെ. ച​ന്ദ്ര​ന്‍
Published: August 25, 2026 02:09 AM IST | Updated: August 25, 2026 02:09 AM IST

നെ​ല്ലാ​റ​ച്ചാ​ലി​ലെ പു​ഴ​മീ​ന്‍ വി​ല്‍​പ​ന​കേ​ന്ദ്രം.

മേ​പ്പാ​ടി: മ​ത്സ്യ സ​മൃ​ദ്ധി​യി​ല്‍ കാ​രാ​പ്പു​ഴ റി​സ​ര്‍​വോ​യ​ര്‍. ക​ട്‌​ല, ചെ​മ്പ​ല്ലി, ക​രി​മീ​ന്‍, വ​രാ​ല്‍... ഇ​ങ്ങ​നെ നീ​ളു​ക​യാ​ണ് റി​സ​ര്‍​വോ​യ​റി​ലി​ല്‍​നി​ന്നു ല​ഭ്യ​മാ​യ മ​ത്സ്യ ഇ​ന​ങ്ങ​ളു​ടെ നി​ര. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഓ​രോ വ​ര്‍​ഷ​വും റി​സ​ര്‍​വോ​യ​റി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​ത്.

മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ന് പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍ അം​ഗ​ങ്ങ​ളാ​യ സ​ഹ​ക​ര​ണ സം​ഘ​വും നെ​ല്ല​റ​ച്ചാ​ല്‍ കേ​ന്ദ്ര​മാ​ക്കി 2012 മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. കൂ​ട്ടി​ലെ മ​ത്സ്യ​ക്കൃ​ഷി​യും റി​സ​ര്‍​വോ​യ​റി​ലു​ണ്ട്. നൂ​റി​ല്‍​പ​രം അം​ഗ​ങ്ങ​ളു​ള്ള സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ 50 ഓ​ളം പേ​ര്‍ നി​ത്യേ​ന മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രാ​ണ്. ദി​വ​സ​വും രാ​വി​ലെ ആ​റ് മു​ത​ല്‍ ഒ​മ്പ​ത് വ​രെ നെ​ല്ലാ​റ​ച്ചാ​ലി​ല്‍ മ​ത്സ്യ​വി​ല്‍​പ​ന​യു​ണ്ട്. കി​ലോ​ഗ്രാ​മി​ന് 150 രൂ​പ നി​ര​ക്കി​ല്‍ തി​ലോ​പ്പി​യ, വ​രാ​ല്‍ എ​ന്നി​വ​യും 200 രൂ​പ​യ്ക്ക് ക​ട്‌​ല, ചെ​മ്പ​ല്ലി, ആ​ര​ല്‍, വാ​ള എ​ന്നി​വ​യും 300 രൂ​പ​യ്ക്ക് ക​രി​മീ​നും ല​ഭി​ക്കും.

ആ​വ​ശ്യ​ക്കാ​ര്‍​ക്ക് മ​ത്സ്യം​വെ​ട്ടി പാ​ക​പ്പെ​ടു​ത്തി ന​ല്‍​കും. റി​സ​ര്‍​വോ​യ​റി​ല്‍ സ്വാ​ഭാ​വി​ക​മാ​യി വ​ള​രു​ന്ന മ​ത്സ്യ​ത്തി​നാ​ണ് വി​ല്‍​പ​ന കേ​ന്ദ്ര​ത്തി​ല്‍ ഡി​മാ​ന്‍റ്. തീ​റ്റ കൊ​ടു​ത്ത് കൂ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളോ​ട് ആ​ളു​ക​ള്‍​ക്ക് പ്രി​യം കു​റ​വാ​ണ്. മ​ത്സൃ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​വ​ര്‍​ക്ക് കു​ട്ട​ത്തോ​ണി​യും വ​ല​യും ഫി​ഷ​റീ​സ് വ​കു​പ്പാ​ണ് ന​ല്‍​കു​ന്ന​ത്. മ​ത്സ്യം വി​റ്റു​വ​ര​വി​ന്‍റെ 80 ശ​ത​മാ​നം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ല​ഭി​ക്കും. നെ​ല്ലാ​റ​ച്ചാ​ലി​ലും സ​മീ​പ​ങ്ങ​ളി​ലും ചി​ല്ല​റ കൃ​ഷി​യും കാ​ലി​വ​ള​ര്‍​ത്ത​ലും കൂ​ലി​പ്പ​ണി​യു​മൊ​ക്കെ​യാ​യി ക​ഴി​ഞ്ഞി​രു​ന്ന ഏ​താ​നും കു​ടും​ബ​ങ്ങ​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലൂ​ടെ സ്ഥി​ര​വ​രു​മാ​ന​മു​ള്ള​വ​രാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് ഇ​പ്പോ​ള്‍ 15 ല​ക്ഷ​ത്തോ​ളം രൂ​പ ബാ​ങ്ക് നി​ക്ഷേ​പ​മു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up