പ്രതീകാത്മക ചിത്രം
അഞ്ചല്‍ : സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ അഞ്ചല്‍ സെന്റ് ജോണ്്സ് സ്കൂളിന് മികച്ച വിജയം. പരീക്ഷ എഴുതിയ 140 പേരില്‍ 32 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡും, 13 കുട്ടികള്‍ നാല് വിഷയങ്ങള്‍ക്ക് എ വണ്‍ ഗ്രേഡും ലഭിച്ചു.
74 കുട്ടികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. 43 പേര് 80 ശതമാനത്തിലധികവും, 23 പേര് 60 ശതമാനത്തിലധികവും മാര്‍ക്ക് നേടി. 500 ല്‍ 499 മാര്‍ക്ക് നേടി ശ്രീഹരി സുരേഷും, ജി.എസ്. ഹരിഗോവിന്ദും സ്കൂള്‍ ടോപ്പര്‍മാരായി.
497 മാര്‍ക്ക് നേടിയ ആര്‍ഷിയ അനീഷും, ലക്ഷ്മി രഞ്ജിത്തും രണ്ടാം സ്ഥാനത്തും, 495 മാര്‍ക്ക് നേടിയ യാരിസ് മുഹമ്മദ് സാഫി മൂന്നാം സ്ഥാനത്തും എത്തി.
Tags : CBSE Nattuvishesham DistrictNews