സിബിഎസ്ഇ ക്ലസ്റ്റർ സ്റ്റേറ്റ് അത്ലറ്റിക് മീറ്റിൽ വ്യക്തിഗത ചാമ്പ്യൻമാരായ ആൽഫി മരിയ സുനിൽ, എം. പ്രിയദർശിനി, ക്രിസ്റ്റോ സിജു, അൻസ അന്ന ഷൈജു.
രാജകുമാരി: എറണാകുളം മഹാരാജാസ് കോളജിൽ നടത്തിയ സിബിഎസ്ഇ ക്ലസ്റ്റർ സ്റ്റേറ്റ് അത്ലറ്റിക് മീറ്റിൽ രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂളിന് അഭിമാന നേട്ടം. അണ്ടർ 19
ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി ക്രിസ്റ്റോ സിജുവും (3000, 1500 മീറ്റർ സ്വർണ്ണം). പെൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി എം. പ്രിയദർശിനിയും (1500, 3000 മീറ്റർ സ്വർണ്ണം), അണ്ടർ 19 വിഭാഗത്തിൽ ആൽഫി മരിയയും (400, 800 മീറ്റർ സ്വർണ്ണം), അണ്ടർ 14 വിഭാഗത്തിൽ അൻസാ അന്ന ഷൈജുവും (200 മീറ്റർ സ്വർണ്ണം,100 മീറ്റർ വെള്ളി) വ്യക്തിഗത ചാമ്പ്യന്മാരായി.
അണ്ടർ 19 ഡിസ്കസ്ത്രോയിൽ ലളിത ബാരായുഡ് സ്വർണമെഡൽ നേടി. അണ്ടർ 14 പെൺകുട്ടികളുടെ 600 മീറ്റർ മത്സരത്തിൽ എവ്ലീന ഷിന്റോ സ്വർണ മെഡലും ആൺകുട്ടികളുടെ അണ്ടർ 14 ഡിസ്കസ്ത്രോയിൽ
ആദിദേവ് കെ. സുനീഷ് വെള്ളിമെഡലും ആൺകുട്ടികളുടെ അണ്ടർ 19 വിഭാഗം 800 മീറ്റർ മത്സരത്തിൽ ഫ്രോവിൻ കെ. സെബാസ്റ്റ്യൻ വെങ്കല മെഡലും കരസ്ഥമാക്കി നാഷണൽ ലെവലിൽ മത്സരിക്കാൻ യോഗ്യത നേടി. ആൺകുട്ടികളുടെ അണ്ടർ 19, 4×400 മീറ്റർ റിലേയിൽ സെന്റ് മേരീസ് റിലേ ടീം ഗോൾഡ് മെഡലും അണ്ടർ 19 പെൺകുട്ടികൾ 4×400 മീറ്റർ റിലേയിൽ ബ്രൗൺസും നേടി. രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂൾ 114 പോയിന്റുമായി നാലാം സ്ഥാനം കരസ്ഥമാക്കി.
Tags : Nattuvishesham DistrictNews DeepikaNews great success