മന്ത്രി കെ. മുരളീധരൻ
കറുകച്ചാൽ: ഒട്ടെല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ കാര്യക്ഷമമാണെന്നും, വൈദ്യുതി പ്രതിസന്ധികൂടി പരിഹരിച്ചാൽ സർക്കാരിനെതിരേ വടിയെടുക്കുന്നവർ ആയുധമില്ലാത്തവരായി മാറുമെന്നും മന്ത്രി കെ. മുരളീധരൻ.
കറുകച്ചാലിൽ റോണി കെ.ബേബി എംഎൽഎയുടെ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടുത്തുമെന്നും പരിഷ്കരണ നടപടികളിൽ പിന്നോട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. കറുകച്ചാൽ കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുന്ന കാര്യത്തിലും മന്ത്രി ഉറപ്പ് നൽകി. റോണി കെ.ബേബി അധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കൻ, ജോഷി ഫിലിപ്പ്, സി.വി.തോമസുകുട്ടി, മാത്യു ജോൺ, അജി തകടിയേൽ, ലിതാ ഷാജി, രാജേഷ് കൈടാച്ചിറ, റോണി കല്ലംപറമ്പിൽ, ഷെറിൻ സലീം, അജിതാ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Across