പ്രതീകാത്മക ചിത്രം
വൈക്കം: കേരളത്തിന് അനുവദിച്ച എയിംസ് വൈക്കം വെള്ളൂരിൽ സ്ഥാപിക്കണമെന്ന് യുഎഇയിൽ ജോലി ചെയ്യുന്ന വൈക്കത്തെ പ്രവാസികളുടെ കൂട്ടായ്മയായ വിനിക്സും വിദേശ ജോലി മതിയാക്കി നാട്ടിൽ വന്ന് താമസമാക്കിയ പോഷക സംഘടനാപ്രവാസിസേവയും ആവശ്യപ്പെട്ടു. റോഡ് റെയിൽ ഗതാഗത സൗകര്യമുള്ള വെള്ളൂരിൽ കുടിയൊഴിപ്പിക്കാതെ സർക്കാരിന് വെള്ളൂരിൽ എയിംസ് യാഥാർഥ്യമാക്കാനാകുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ അനുഭാവപൂർവം നടപടി സ്വീകരിക്കണമെന്ന് വിനിക്സിന്റെയും പ്രവാസിസേവയുടേയും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പരിപാടി വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ കെ. ബിനിമോൻ എംഎൽഎ, വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വിനിക്സിന്റെ ഭാരവാഹികളായ ജയകുമാർ, രജിമോൻ, എ.എസ്. മനോജ്, പ്രവാസി സേവയുടെ ഭാരവാഹികളായ സുനിൽപിള്ള, അജിത്ത് വർമ, ശ്രീലത അജിത് വർമ, സജിമോൻ, നന്ദനൻ എന്നിവർ പങ്കെടുത്തു. 25 വർഷം പിന്നിടുന്ന വിനിക്സ് എന്ന സംഘടന വൈക്കത്തിന്റെ സാമൂഹിക സാംസ്കാരിക പുരോഗതിക്കായി പ്രവർത്തിച്ചുവരുന്നതിനൊപ്പം വിദ്യാഭ്യാസ ചികിത്സാസഹായങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
Tags : Nattuvishesham DistrictNews DeepikaNews AIIMS