x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്ന​ര​ക്കോ​ടി​യു​ടെ മേ​രി​ക്യൂ​റി ഫെ​ലോ​ഷി​പ്പ് നേ​ടി എ​സ്. കീ​ർ​ത്ത​ന

വെബ് ഡെസ്ക്
Published: September 12, 2026 11:17 PM IST | Updated: September 12, 2026 11:17 PM IST

എസ്. കീർത്തന

രാ​മ​ങ്ക​രി: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ന​ല്കു​ന്ന ഒ​ന്ന​ര​ക്കോ​ടി​യു​ടെ മേ​രി​ക്യൂ​റി ഫെ​ലോ​ഷി​പ്പ് നേ​ടി മു​ട്ടാ​ർ സ്വദേശി എസ്. കീർത്തന. ഇ​ന്ദ്ര​നീ​ലം വീ​ട്ടി​ൽ അ​ധ്യാ​പ​ക ദ​ന്പ​തി​മാ​രാ​യ സോ​മ​രാ​ജി​ന്‍റെയും പ്ര​മീ​ള​കു​മാ​രി​യു​ടെ​യും മ​ക​ൾ എ​സ്. കീ​ർ​ത്ത​നയാണ് (23) കു​ട്ട​നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യത്. ഗ​വേ​ഷ​ണ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന ഫ്രാ​ൻ​സി​ലെ പ്ര​ശ​സ്ത​മാ​യ ക്ലോ​ഡ് ബ​ർ​ണാ​ഡ് ലി​യോ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ ഫെ​ലോ​ഷി​പ്പ് ഗ​വേ​ഷ​ണ​ത്തി​നാ​ണ് കീ​ർ​ത്ത​ന​യു​ടെ ത​യാ​റെ​ടു​പ്പ്.

തി​രു​വ​ന​ന്ത​പു​രം ഐ​സ​റി​ൽ (ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സേ​ർ​ച്ച്) ആ​യി​രു​ന്നു പ​ഠ​നം. ര​സ​ത​ന്ത്രം മു​ഖ്യ​വി​ഷ​യ​മാ​യും ബ​യോ​ള​ജി ഉ​പ​വി​ഷ​യ​മാ​യും ബിഎ​സ്എംഎ​സ് ഇ​ര​ട്ട ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. ഗ​വേ​ഷ​ണം പ​രി​സ്ഥി​തി സൗ​ഹൃ​ദ രാ​സ​സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഇ​ല​ക്‌ട്രോഫൈറ്റ് ​പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്‌ട്രോകെ​മി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌ട്രോഫോ​ട്ടോ ക​റ്റാ​ലി​സി​സ് എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് കീ​ർ​ത്ത​ന​യു​ടെ ഗ​വേ​ഷ​ണം.​ തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ല​ലെ ഡോ. ​ന​ന്ദ​ന ഏ​ക സ​ഹോ​ദ​രി​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up