പ്രതീകാത്മക ചിത്രം
കറുകച്ചാൽ: കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകി സ്വകാര്യ സ്ഥാപന ജീവനക്കാരൻ. കറുകച്ചാൽ ഉമ്പിടി താന്നിക്കുന്നേൽ ടി.ആർ. ബിജു ആണ് വഴിയരികിൽ നിന്നും ലഭിച്ച പണം ഉടമസ്ഥന് തിരികെ നൽകി മാതൃകയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കറുകച്ചാൽ പഞ്ചായത്ത് ഓഫിസിൽ പോയി മടങ്ങിവരവേ എൽഐസി ഓഫിസിന് മുൻവശത്ത് റോഡരികിൽ നിന്നാണ് ബിജുവിന് പണം അടങ്ങിയ കവർ ലഭിച്ചത്.
ഉടൻതന്നെ കറുകച്ചാൽ പൊലിസിൽ കവർ ഏൽപ്പിച്ചു. കവറിൽ നിന്നും ലഭിച്ച സൂചനയനുസരിച്ച് നഷ്ടപ്പെട്ട പണം പഞ്ചായത്ത് ഓഫിസിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ലാബിലെ ഡോക്ടറുടേതാണെന്ന് മനസിലായി.16,000 രൂപയാണ് കവറിൽ ഉണ്ടായിരുന്നത്. പൊലിസിന്റെ സാന്നിധ്യത്തിൽ പണം ഉടമയ്ക്ക് കൈമാറി. കറുകച്ചാലിൽ വാഴൂർ റോഡിൽ പ്രവർത്തിക്കുന്ന റോയൽ ഏജൻസീസിൽ സെയിൽസ്മാനാണ് ബിജു.
Tags : Nattuvishesham DistrictNews DeepikaNews money.