x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ൾ​നാ​ട​ൻ മത്സ്യസന്പത്തും വി​പ​ണ​ന​വും വ​ർ​ധി​പ്പി​ക്കും: മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ​ഗ​ഫൂ​ർ​

വെബ് ഡെസ്ക്
Published: September 12, 2026 11:13 PM IST | Updated: September 12, 2026 11:13 PM IST

​മ​ത്സ്യഫെ​ഡിന്‍റെ വൈ​ക്കം ചെ​മ്പ് കാ​ട്ടി​ക്കു​ന്നി​ലെ പാ​ലാ​ക്ക​രി ഫി​ഷ് ഫാ​മി​ൽ ക​രി​മീ​ൻ ഹാ​ച്ച​റി​യി​ൽ​ ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി അ​ഡ്വ. വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ ക​രി​മീ​നു​ക​ളെ നി​ക്ഷേ

വൈ​ക്കം: ഉ​ൾ​നാ​ട​ൻ മ​ത്സ്യ​സ​മ്പ​ത്തും വി​പ​ണ​ന​വും വ​ർ​ധി​പ്പി​ക്കാ​നും മ​ത്സ്യ​ഫെ​ഡി​ന്‍റെ ഫാ​മു​ക​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി അ​ഡ്വ.​വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ. മത്സ്യഫെഡിന്‍റെ വൈ​ക്കം ചെ​മ്പ് കാ​ട്ടി​ക്കു​ന്നി​ലെ പാ​ലാ​ക്ക​രി ഫി​ഷ് ഫാ​മി​ൽ ക​രി​മീ​ൻ ഹാ​ച്ച​റി, ബ​യോ​ഫ്ലോ​ക് യൂ​ണി​റ്റ് ലൈ​വ് ഫി​ഷ് വെ​ൻ​ഡിം​ഗ് സെ​ന്‌റർ എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ൾ​നാ​ട​ൻ മേ​ഖ​ല​യി​ൽ മ​ത്സ്യ ഉത്പാദനം വ​ർ​ധി​പ്പി​ക്കാ​ൻ ഗു​ണ​മേ​ന്മ​യു​ള്ള കു​ഞ്ഞു​ങ്ങ​ളെ ഉത്പാദിപ്പിക്കാൻ നൂ​ത​ന സ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ൻ​ബ​ല​മു​ള്ള ഹൈ​ടെ​ക് ഹാ​ച്ച​റി​ക​ളാ​ണ് സ​ർ​ക്കാ​ർ തു​ട​ങ്ങു​ന്ന​ത്. ഈ ​ഹാ​ച്ച​റി​ക​ൾ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ. ​ബി​നി​മോ​ൻ എം ​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ കെ. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ത്സ്യ​കൃ​ഷി​മേ​ഖ​ല​യി​ലെ ആ​ധു​നി​കവ​ത്ക​ര​ണം, ഉ​ത്പാദന വ​ർ​ധ​ന​വ്, സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പ്ര​ചാ​ര​ണം എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ​സ​മ്പ​ദ് യോ​ജ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മത്സ്യഫെ​ഡ് പാ​ലാ​ക്ക​രി ഫി​ഷ് ഫാ​മി​ൽ സ​ജ്ജീ​ക​രി​ച്ച ക​രി​മീ​ൻ വി​ത്ത് ഉത്പാ​ദ​ന​കേ​ന്ദ്രം, ബ​യോ​ഫ്ളോ​ക്ക് യൂ​ണി​റ്റ്, ലൈ​വ് ഫി​ഷ് വെ​ൻ​ഡിം​ഗ് യൂ​ണി​റ്റ് എ​ന്നി​വ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ മേ​ഖ​ല​യ്ക്ക് ക​രു​ത്താ​കു​മെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, കെ.​ ബി​നി​മോ​ൻ എംഎ​ൽഎ ​എ​ന്നി​വ​ർ പ​റ​ഞ്ഞു.

മ​ത്സ്യ​ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ജി​ത് കോ​ള​ശേ​രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ചെ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ. സ​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വീ​കൃ​ഷ്‌​ണ, മ​ത്സ്യ​ഫെ​ഡ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.എ​സ്. ബാ​ബു, എ​സ്. ബാ​ഹു​ലേ​യ​ൻ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​എ​ൻ. സി​ബി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ് മ​ങ്ങാ​ട​ൻ, റെ​ജി മേ​ച്ചേ​രി, ആ​ശ​ ബാ​ബു, ഫി​ഷ​റീ​സ് കോ​ട്ട​യം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​യി​സ് ഏ​ബ്ര​ഹാം, മ​ത്സ്യ​ഫെ​ഡ് കോ​ട്ട​യം ജി​ല്ലാ മാ​നേ​ജ​ർ പി.​ ശ്രീ​കു​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്ക​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Inland fish

Recent News

Corehub Up