x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നവീകരിച്ച സ്കൂൾ കെട്ടിടത്തിന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​

വെബ് ഡെസ്ക്
Published: September 12, 2026 11:12 PM IST | Updated: September 12, 2026 11:12 PM IST

ഉ​ദ​യ​നാ​പു​രം ഓ​ളി ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ രാ​ജു നി​ർ​വ​ഹി​ക്കു​ന്നു.

ഉ​ദ​യ​നാ​പു​രം: ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ളി ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ന​വാ​സ് തോ​ട്ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജി. ​രാ​ജു കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ​ൻ​പ​ത് ല​ക്ഷം രൂ​പ​യാ​ണ് കെ​ട്ടി​ടം ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ച​ത്. അ​ഞ്ചു ല​ക്ഷം രൂ​പ ഓ​ളി​ സ്കൂ​ൾ കെ​ട്ടി​ട​ത്തിന്‍റെ വ​യ​റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ൽനി​ന്നും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ടം ന​വീ​ക​രി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​മു​റി​യു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ ദീ​പേ​ഷ്, അ​ജിതാ​ മ​ധു​ക്കു​ട്ട​ൻ, പി.​ഡി.​ ജോ​ർ​ജ്, ആ​ജി​ഷ​ ഉ​ദ​യ​കു​മാ​ർ, അ​ഭി​ജി​ത്ത് ചാ​യ​പ്പ​ള്ളി, ഹെ​ഡ്മി​സ്ട്ര​സ് അ​നി​താ ഡി. ​നാ​യ​ർ, ഷീ​നാ​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews inaugurated

Recent News

Corehub Up