നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടിയേറ്റുന്നു.
നിലമ്പൂർ: നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോനയുടെ കീഴിലുള്ള അത്തിക്കാട് കുന്നത്തുചാലിലെ വിശുദ്ധ യൂദാ സ്ലീഹായുടെ കപ്പേളയിൽ തിരുനാൾ ആഘോഷിച്ചു.
തിരുനാൾ ആഘോഷങ്ങൾക്ക് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടിയേറ്റി. അസിസ്റ്റന്റ് വികാരി ഫാ. അമൽ പന്നയ്ക്കൽ, വിനു ഓതായത്ത്, തോമസ് ഭരണിക്കുളങ്ങര, ജയേഷ് പുതുശേരി, ജിയോ ഇടപ്പാട്ട്, ജോസ് നന്തികാട്ടുപടവിൽ, ബിജു മാവേലി എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
ഫാ. അനൂപ് കൊച്ചേരിൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണാഭമായ തിരുനാൾ പ്രദക്ഷിണം നടത്തി. നൂറുകണക്കിന് വിശ്വാസികൾ പ്രദക്ഷണത്തിൽ പങ്കാളികളായായി തുടർന്ന് സ്നേഹവിരുന്ന് ആകാശവിസ്മയം. എന്നിവയുടെ തിരുനാൾ സമാപിച്ചു.
എടക്കര: പാലാങ്കര സെന്റ്് സെബാസ്റ്റിയന്‍സ് ദേവാലയത്തില്‍ വി. യൂദാശ്ലീഹായുടെ തിരുനാളും മിഷന് മാസ സമാപനത്തിന്റെ ഭാഗമായ റാലിയും ഭക്തിനിർഭരം കൊണ്ടാടി. ഫാ. ജിപിന്‍ മാന്തറ വി. കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. ചടങ്ങുകള്‍ക്ക് വികാരി ഫാ. സോമി വടയാപറമ്പില്‍, കൈക്കാരന്മാര്, മതാധ്യാപകര്‍, മിഷന് ലീഗ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags :