x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ്: ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു


Published: April 21, 2026 12:34 AM IST | Updated: April 21, 2026 12:34 AM IST

ഭാ​ര​ത സെ​ന്‍​സ​സ് 2027 പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: ഭാ​ര​ത സെ​ന്‍​സ​സ് 2027 ന​ട​പ​ടി​ക​ളു​ടെ മു​ന്നോ​ടി​യാ​യി ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍​സ​സ് 2027 പ്ര​വ​ര്‍​ത്ത​നം വി​ജ​യ​ക​ര​മാ​ക്കാ​ന്‍ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും സ​ജീ​വ പ​ങ്കാ​ളി​ത്ത​വും ജി​ല്ലാ​ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യും ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ​ഹ​ക​രി​ച്ചും ഈ ​മ​ഹ​ത്താ​യ ദേ​ശീ​യ ദൗ​ത്യ​ത്തെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

എ​ഡി​എം കെ.​വി. ശ്രു​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സെ​ന്‍​സ​സ് ഓ​പ​റേ​ഷ​ന്‍​സ് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ടി. ​രാ​ജ്കു​മാ​ര്‍, കെ. ​സ​ജി​ത് രാ​ജ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ​ത​ല സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ ചാ​ര്‍​ജ് ത​ല സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ ചാ​ര്‍​ജ് ത​ല അ​ഡീ​ഷ​ണ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്റു​മാ​ര്‍ എ​ന്നി​വ​ര്‍ ജി​ല്ലാ​ത​ല ട്രെ​യി​നിം​ഗി​ല്‍ പ​ങ്കെ​ടു​ത്തു. ട്രെ​യി​നിം​ഗ് ഇ​ന്നും നാ​ളെ​യും ന​ട​ക്കും.

സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​റ്റ​മ​റ്റ​തും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

2026 ജൂ​ലൈ ഒ​ന്നു മു​ത​ല്‍ 30 വ​രെ​യാ​ണ് വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നും വീ​ടു​ക​ളു​ടെ സെ​ന്‍​സ​സി​നു​മു​ള്ള ക​ണ​ക്കെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 2027 ഫെ​ബ്രു​വ​രി മാ​സ​ത്തി​ല്‍ ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ് സം​ഘ​ടി​പ്പി​ക്കും. ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലാ​ണ് ഇ​ത്ത​വ​ണ പൂ​ര്‍​ണ​മാ​യും ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

2027 സെ​ന്‍​സ​സി​ല്‍ ആ​ദ്യ​മാ​യി സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍ രീ​തി​യും അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. വ്യ​ക്തി​ക​ള്‍​ക്ക് വ​ഴി സ്വ​ന്തം വി​വ​ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി സ​മ​ര്‍​പ്പി​ക്കാ​ന്‍ 2026 ജൂ​ണി​ല്‍ 15 ദി​വ​സം അ​വ​സ​രം ഒ​രു​ക്കും.

 

Tags : Census nattuvishesham local news

Recent News

Corehub Up