മുട്ടം: സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാം ക്രിസ്റ്റി ദാനിയേല്‍ അധ്യക്ഷത വഹിച്ചു.
നിര്‍ധനരായ 100 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിനുള്ള കൂപ്പണുകളുടെ വിതരണവും ശതാബ്ദി സ്മരണികയുടെ പ്രകാശനവും റോയ് കെ. പൗലോസ് എംഎല്‍എ നിര്‍വഹിച്ചു.
എസ്എസ്എല്‍സി, ഹയർ സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ചിഞ്ചു റോജിന്‍, ജെയിന് ജോസഫ്, ടി.എച്ച്. ഈസ എന്നിവര്‍ പ്രസംഗിച്ചു.