ൂട്ട ധര്‍ണ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുകയും അശാസ്ത്രീയമായ ലേബര്‍കോഡുകള്‍ നടപ്പാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴിലാളി ദ്രോഹമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിച്ച് നടപ്പിലാക്കുക, തൊഴിലാളി താത്പര്യങ്ങള്‍ ബലികഴിക്കുന്ന ലേബര്‍ കോഡ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോന്നി ടെലിഫോണ്‍ ഭവനു മുന്നില്‍ നടത്തിയ കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് തട്ടയില്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.റ്റി. സന്തോഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍, ഡിസിസി ഭാരവാഹികളായ സജി കൊട്ടക്കാട്, എസ്. സന്തോഷ് കുമാര്‍, റോയിച്ചന് എഴിക്കകത്ത്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ആര്. ദേവകുമാര്‍, പ്രവീണ്‍ പ്ലാവിളയില്‍, ഡികെടിഎഫ് നിയോജകമണ്ഡലം പ്രസിഡന്റ് അജയന്‍പിള്ള ആനിക്കനാട്ട്, ജി. ശ്രീകുമാര്‍, വല്ലാറ്റൂര്‍ വാസുദേവന്‍പിള്ള, റോജി ഏബ്രഹാം, ബി. രേഷ്മ, ശ്യാം എസ്. കോന്നി, രവി കത്തില്‍, അജയ കുമാര്‍, പ്രസാദ് തുമ്പമണ്‍, ഐവാന്‍ വകയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : harassing workers NattuVishasham DistrictNews