x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി ഫെ​സ്റ്റ്: മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍

വെബ് ഡെസ്ക്
Published: August 25, 2026 01:02 AM IST | Updated: August 25, 2026 01:02 AM IST

മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​നു​ള്ള അ​വാ​ര്‍​ഡ് വി​നു ജോ​ബ് എം​എ​ല്‍​എ നൽകുന്നു

ച​ങ്ങ​നാ​ശേ​രി: റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ, വാ​ഴ​പ്പ​ള്ളി, കു​റി​ച്ചി, മാ​ട​പ്പ​ള്ളി, പാ​യി​പ്പാ​ട്, തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തു​ക​ള്‍, പോ​ലീ​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ഴി​ഞ്ഞ എ​ട്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഓ​ണ വി​പ​ണി, സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര, അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, ക​ലാ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നിവ സം​ഘ​ടി​പ്പി​ച്ചു. ച​ങ്ങ​നാ​ശേ​രി​ക്കാ​ര്‍ ഒ​ന്നാ​ണ്, ഒ​ന്നി​ച്ചാ​ണ് എ​ന്ന് വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​നം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആന്‍റണി ​എ​ത്ത​യ്ക്കാട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി എ​സ്. ആ​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, വൈ​സ്പ്ര​സി​ഡ​ന്‍റ് മ​നു​കു​മാ​ര്‍, മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റുമാരായ വീ​ണ സി. ​ദി​ലീ​പ്, സു​നി​മോ​ള്‍ ചാ​ക്കോ, മോ​ട്ടി മു​ല്ല​ശേ​രി, സു​നി​ലാ പ്ര​സ​ന്ന​ന്‍, എം.​എ​ന്‍. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, മീ​ഡി​യാ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍, ഫാ. ​ലി​ബി​ന്‍ തു​ണ്ടു​ക​ളം, ഫെ​ര്‍​ണാ​ണ്ടോ ഹീ​റോ ഉ​ട​മ തോ​മ​സ് മാ​ത്യു, സ്വ​പ്ന ജ്വ​ല്ല​റി ഉ​ട​മ ബി​നീ​ഷ് അ​ബ്ദു​ള്‍ ഖാ​ദ​ര്‍, സ​മ​റാ​സ് സോ​ളാ​ര്‍ എ​ന​ര്‍​ജി ഉ​ട​മ ഷി​യാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ല​ച്ചി​ത്ര​താ​രം സ്മി​നു സി​ജോ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന് വി​നു ജോ​ബ് എം​എ​ല്‍​എ സ്‌​പോ​ണ്‍​സ​ര്‍​ചെ​യ്ത ഒ​രു​മ​യി​ല്‍ ഒ​രോ​ണം എ​വ​ർറോ​ളിം​ഗ് ട്രോ​ഫി ന​ല്കി. ഏ​റ്റ​വും മി​ക​ച്ച ഘോ​ഷ​യാ​ത്ര​യ്ക്കു​ള്ള സ​മ്മാ​നം മാ​ട​പ്പ​ള്ളി, തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി. അ​ത്ത​പ്പൂ​ക്ക​ള​മ​ത്സ​ര​ത്തി​ല്‍ സു​മേ​ഷ് ആ​ന്‍​ഡ് ടീം ​പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​നം നേ​ടി. മീ​ഡി​യാ വി​ല്ലേ​ജ് ടീം ​പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up